ഈ പിറന്നാൾ ആഘോഷിക്കണോ കരയണോ എന്ന് അറിയില്ല, ഡാഡിയുടെ സ്പെഷ്യൽ ആണ് ഞാൻ : സുപ്രിയ പ്രിഥ്വിരാജ്.

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ,സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാൾ ആയിരുന്നു. പിറന്നാൾ ദിവസം പങ്കുവെച്ച പോസ്റ്റ്‌ ആണ് വൈറൽ ആകുന്നത്. പോസ്റ്റിന്റെ പൂർണരൂപംഇങ്ങനെ,ജന്മദിനങ്ങൾ എന്റെ വീട്ടിൽ എന്നും വിശേഷപ്പെട്ടതാണ്. ഞാൻ ഈ ലോകത്തിലെ ഏറ്റവും അമൂല്യ സ്വത്താണെന്ന് അച്ഛനും അമ്മയും ഓര്മിപ്പിക്കുന്ന ദിവസം.ഓരോ വർഷവും പുതിയ വസ്ത്രങ്ങളും, സമ്മാനപ്പൊതികളും, കേക്കും, ഏറ്റവും മികച്ച ജന്മദിന പാർട്ടികളും അവർ എനിക്കായി ഒരുക്കി. ഞാൻ അവർക്ക് സ്പെഷ്യൽ ആണെന്ന് ഓരോ വർഷവും ഈ ദിവസത്തിൽ അവർ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.ഞാനേറ്റവും സ്പെഷലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യൻ ഇപ്പോൾ എന്നോടൊപ്പമില്ല.

എനിക്കറിയില്ല, ഈ പിറന്നാൾ ആഘോഷിക്കണോ, കരയണോ എന്ന്! എനിക്കിതു വരെയും ഡാഡിയുടെ മ രണമുണ്ടാക്കിയ നഷ്ടത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.ഈ ചിത്രങ്ങൾ എന്റെ വിവാഹത്തിന്റെ തലേ ദിവസംഎടുത്തതാണ്. എന്റെ മെഹന്ദിയിൽ ഞാനും ഡാഡിയും എല്ലാം മറന്ന് നൃത്തം ചെയ്യുന്ന നിമിഷങ്ങൾ… എന്റെ ഒരു സുഹൃത്തായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട ട്രാക്കുകൾ സമാഹരിച്ച് സർപ്രൈസായി പ്ലേ ചെയ്തത്. മറ്റൊരു സുഹൃത്ത് ചിത്രങ്ങളും പകർത്തി. പിറ്റേന്ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ എല്ലാ സ മ്മർദ്ദങ്ങൾക്കും തിരക്കുകൾക്കും

ഇടയിൽ പോലും കുറച്ചു സമയം കണ്ടെത്തി ഡാഡി എന്നോടൊപ്പം സ്വയം മറന്ന് നൃത്തം ചെയുന്നു. അങ്ങനെയായിരുന്നു അദ്ദേഹം.എല്ലായ്പ്പോഴും സ്പെഷൽ! ഞാനും സ്പെഷലാണെന്ന് എല്ലായ്പ്പോഴും എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്ന വ്യക്തി എന്റെ പിറന്നാളിന് എന്നെ ഓർത്തവർക്കും ആശംസകൾ അറിയിച്ചവർക്കും നന്ദി. നിങ്ങളുടെ എല്ലാ സ്നേഹവും ഊഷ്മളതയും ഞാൻ അനുഭവിച്ചറിയുന്നു. ഡാഡി എന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നതുപോലെ ആഘോഷിക്കാൻ ശ്രമിക്കുകയാണ്.

Scroll to Top