കോടികൾ വിലവരുന്ന ബെൻസ് കാറിൽ ഇരുന്ന് ബിഗ്ബോസ് രാജകുമാരി ദിൽഷ പ്രസന്നൻ.

ബിഗ്ബോസ് ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നൻ എന്ന താരത്തെ അറിയാത്തവർ ആയി ഒരു മലയാളിയും കാണില്ല. അത്രയ്ക്ക് ആരാധകർ ആണ് ബിഗ്ബോസിലൂടെ ദിൽഷ നേടിയത്. എന്നാൽ അതുപോലെ തന്നെ ദിൽഷയെ വിമർശിക്കുന്നവരും ഉണ്ട്. റോബിനുമായുള്ള പ്രശ്നങ്ങളും അതിന് ശേഷമുള്ള ഓരോ കാര്യങ്ങളും ആണ് അതിന് കാരണം. പലരും ദിൽഷ ഈ സമ്മാനത്തിന് അർഹത അല്ല എന്ന് വരെ പറഞ്ഞു.എന്നാൽ അതൊന്നും തന്നെ ദിൽഷ കാര്യമായി എടുക്കുന്നില്ല.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.പോസ്റ്റ്‌ ചെയുന്ന ഫോട്ടോയും വീഡിയോയുമെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്. ബ്ലാക്ക് കളർ ബെൻസ് എസ് എൽ സി, എ എം ജി മോഡൽ ബെൻസിൽ ഇരിക്കുന്നതും ഇറങ്ങി വരുന്നതുമാണ് വിഡിയോയിൽ. എന്നാൽ ഇതേകുറിച്ച് ഒന്നും തന്നെ ദിൽഷ പോസ്റ്റ്‌ ചെയ്തിട്ടില്ല. താരം കോടികൾ വിലവരുന്ന ബെൻസ് വാങ്ങി എന്ന് തന്നെയാണ് പ്രേക്ഷകരുടെ കമ്മെന്റുകൾ.

ഏതായാലും വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് കമ്മെന്റുകളും ആയി എത്തിയത്.മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥി ആയിരുന്നു ദിൽഷ. അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്.ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.

അതും മലയാളത്തിലെ തന്നെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയിലൂടെയാണ് എന്നത് ഏറെ കൗതുകകരമാണ്. ഡേർ ദി ഫിയർ എന്ന ഷോയിലും ദിൽഷ പങ്കെടുത്തിട്ടുണ്ട്.ഇത് കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഒരു എയർ ഹോസ്റ്റസ് ആവണമെന്നാണ് ദിൽഷയുടെ ആഗ്രഹം. പഴയ ദിൽഷയിൽ നിന്ന് ആള് ഒരുപാട് മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ ദിൽഷയുടെ ഫോട്ടോസുകൾ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നുമുണ്ട്.

Scroll to Top