മുൻമുഖ്യമന്ത്രി ഇ കെ നയനാരുടെ ഭാര്യയെ സന്ദർശിച്ച് സുരേഷ് ഗോപി, ഫോട്ടോസ് പങ്കുവെച്ച് താരം.

അന്തരിച്ച കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരോട് അകമഴിഞ്ഞ ബഹുമാനവും സ്നേഹവും ആണ് താരം സുരേഷ് ഗോപിയ്ക്ക്.അദ്ദേഹത്തിന്റെ നയങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു സുരേഷ് ഗോപി. ഇതിന് മുൻപ് നയനാരെ കുറിച്ച് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരുന്നു.ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്.

ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്’എന്നായിരുന്നു സുരേഷ് ഗോപിയുടെ കുറിപ്പ്.എന്നാൽ ഇപ്പോഴിതാ ഇ കെ നയനാരുടെ ഭാര്യ ശാരദയെ സന്ദർശിച്ചിരിക്കുകയാണ് താരം.കല്യാശ്ശേരിയിലെ വസതിയിൽ എത്തിയാണ് അദ്ദേഹം ശാരദയെ കണ്ടത്.ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടിൽ എന്ന കുറിപ്പോടെ ഇതിന്റെ ചിത്രം സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top