‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക; വിഡിയോ പങ്കുവെച്ച് ദിൽഷ പ്രസന്നൻ

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ വിന്നര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പ് അവസാനിച്ചു.ചരിത്രത്തിലാധ്യമായി ഒരു പെൺകുട്ടി ടൈറ്റിൽ വിന്നറായിരിക്കുകയാണ്.ദില്‍ഷ പ്രസന്നനാണ് വിജയിയായത്. റണ്ണറപ്പ് ബ്ലസ്‍ലിയും.മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി.ബ്ലെസ്ലി, റിയാസ്, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദില്‍ഷ എന്നിങ്ങനെ ആറ് പേരാണ് ഫൈനിലില്‍ ഉണ്ടായിരുന്നത്. അതില്‍ ടോപ് 3 ലിസ്റ്റില്‍ റിയാസ്, ബ്ലെസ്ലി, ദില്‍ഷ എന്നിവരായിരുന്നു. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ മത്സരം 100 ദിവസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആറ് പേരാണ് മത്സരത്തിന്റെ ഫൈനലിൽ എത്തിയത്.50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.ദിൽഷ വിജയിയായത് മുതൽ അത് സംബന്ധിച്ച് നിരവധി ചർച്ചകളും വിവാദങ്ങളും പുറത്ത് നടക്കുന്നുണ്ട്.

ദിൽഷ ഇതിന് മുമ്പേ മലയാളികൾക്ക് സുപരിചിതയാണ്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥി ആയിരുന്നു ദിൽഷ. അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷകാലം ചെല്ലുന്തോറും എല്ലാ നിഷേധാത്മകതയും ഇരുട്ടും ഇല്ലാതാകും! കാലത്തിന് മായ്ച്ചുകളയാന്‍ കഴിയാത്തതായി ഒന്നുമില്ല. നമുക്ക് കരുത്തുറ്റവരായി എല്ലാറ്റിനെയും പുഞ്ചിരിയോടെ നേരിടാം! നമുക്കെല്ലാവര്‍ക്കും ഒരു ജീവിതം മാത്രമേയുള്ളൂ, അത് പൂര്‍ണ്ണമായി ജീവിക്കൂ…! പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക ദില്‍ഷ എഴുതിനിലേക്ക് എത്തുന്നത്.അതും മലയാളത്തിലെ തന്നെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയിലൂടെയാണ് എന്നത് ഏറെ കൗതുകകരമാണ്. ഡേർ ദി ഫിയർ എന്ന ഷോയിലും ദിൽഷ പങ്കെടുത്തിട്ടുണ്ട്. ഇത് കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്.

ഒന്നാം സ്ഥാനം നേടിയപ്പോഴും നിരവധി വിമര്‍ശനമാണ് ദിൽഷ കേള്‍ക്കേണ്ടി വന്നത്.അർഹതയില്ലാത്ത കൈകളിലാണ് നാലാം സീസണിന്റെ കപ്പ് ഇരിക്കുന്നത് എന്നതായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.ഇപ്പോഴിതാ ദിൽഷ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍ ആവുന്നത്. ബൈക്കിൽ യാത്ര ചെയ്യുന്ന വീഡിയോയ്ക്ക്ഒപ്പം ദില്ഷാ കുറിച്ചതിങ്ങനെ ;ജീവിതം ഒരു ബൈക്ക് യാത്ര പോലെയാണ്. ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍. ഓരോ നിമിഷവും ആസ്വദിക്കാനും വിലമതിക്കാന്‍ കഴിയാത്തത് ആക്കി തീര്‍ക്കാനും നമ്മള്‍ പഠിക്കണം, കാരണം ഒരിക്കല്‍ നഷ്ടപ്പെട്ടുപോയാല്‍ ആ ആവസരം നമുക്ക് ആഗ്രഹിച്ചാലും ഒരിക്കലും തിരികെ ലഭിക്കില്ല.കാലം ചെല്ലുന്തോറും എല്ലാ നിഷേധാത്മകതയും ഇരുട്ടും ഇല്ലാതാകും! കാലത്തിന് മായ്ച്ചുകളയാന്‍ കഴിയാത്തതായി ഒന്നുമില്ല. നമുക്ക് കരുത്തുറ്റവരായി എല്ലാറ്റിനെയും പുഞ്ചിരിയോടെ നേരിടാം! നമുക്കെല്ലാവര്‍ക്കും ഒരു ജീവിതം മാത്രമേയുള്ളൂ, അത് പൂര്‍ണ്ണമായി ജീവിക്കൂ…! പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക ദില്‍ഷ കുറിച്ചു.

Scroll to Top