സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ചെയ്തതാണ്, ഇനി തലവെക്കില്ല, റമ്മി പരസ്യത്തിൽ അഭിനയിച്ചതിന്റെ വിഷമം പങ്കുവെച്ച് ലാൽ.

കഴിഞ്ഞദിവസം നിയമസഭയിൽ കെ.ബി. ​ഗണേഷ് കുമാർ എം.എൽ.എ ഓൺലൈൻ റമ്മി ഗെയിം മൂലം ഒരു പ്രശസ്ത ക്യാമറമാൻ ആത്മഹ ത്യ ചെയ്തതിനെ കുറിച്ച് സംസാരിച്ചിരുന്നു. അതിൽ ഇദ്ദേഹം എടുത്ത് പറഞ്ഞത് ഇതിന്റെ പരസ്യത്തിൽ അഭിനയിക്കുന്നത് പ്രശസ്തർ ആണെന്നും ഇവർക്ക് കാശിന്റെ ആവശ്യം കൊണ്ടൊന്നും അല്ലെന്നും ഗണേഷ് ചൂണ്ടികാട്ടി. അതുപോലെ തന്നെ ഇവരുടെ പേരും ഗണേഷ് കുമാർ എടുത്ത് പറയുക ഉണ്ടായി. അതെതുടർന്ന്റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ പേരിൽ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് മലയാള സിനിമ നടൻ ലാൽ.കോവിഡിന്റെ കാലത്ത് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായ സമയത്ത് വന്ന ചാൻസ് ആയിരുന്നു.

തിരിച്ചും മറിച്ചും കുറേ ആലോചിച്ചുവെന്നും ലാൽ പറയുന്നു.മാതൃഭൂമി ന്യൂസിനോട് ആണ് ലാലിന്റെ പ്രതികരണം.ലാലിന്റെ വാക്കുകൾ ഇങ്ങനെ,”കോവിഡിന്റെ കാലത്ത് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന സമയത്ത് വന്ന പരസ്യമായിരുന്നു. തിരിച്ചും മറിച്ചും കുറേ ആലോചിച്ചു. ​ഗവൺമെന്റ് അനുമതിയോടുകൂടെ ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്. പക്ഷേ അത് ഇത്രയും വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നോ ആ ത്മഹ ത്യയുണ്ടാക്കുമോ എന്നൊന്നും കരുതിയില്ല. ഇനി ഇത്തരം പരസ്യങ്ങളിൽ തലവെക്കില്ല. റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ സങ്കടമുണ്ട്.

VIDEO

Scroll to Top