ബിഗ്ബോസ് വീട്ടിലെ എല്ലാ ഓർമകൾക്കും നന്ദി, ജീവിതാവസാനം വരെ ഇത് വിലമതിക്കുന്നു, റോബിന് മറുപടിയുമായി ദിൽഷ

ദിൽഷയുടെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് പിന്നാലെ റോബിൻ അതിനുള്ള പ്രതികരണവുമായി എത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് ഇത് പോസ്റ്റ്‌ ചെയ്തത്.സന്തോഷവതിയായിരിക്കൂ ദിൽഷ,ബഹുമാനം മാത്രം, ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും വന്നു ചേരട്ടെ, ഒരുപാട് നല്ല നിമിഷങ്ങൾ തന്നതിന് നന്ദി, ടേക്ക് കെയർ എന്നാണ് റോബിൻ കുറിച്ചത്. നിരവധി പേരാണ് ഇദ്ദേഹത്തെ പിന്തുണച്ച് എത്തിയത്. ഏതായാലും ഇവരുടെ ആരാധകർ ഏറെ വിശമത്തിൽ ആണ്.എന്നാൽ ഇപ്പോൾ അതിന് പിന്നാലെ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ദിൽഷ.

ഡോക്ടർ പോസ്റ് ചെയ്ത കുറിപ്പ് സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് ദിൽഷ കുറിച്ചത്.വളരെ നന്ദിയുണ്ട് ഡോക്ടർ,ബിഗ്ബോസ് വീട്ടിലെ ഒരുപാട് നല്ല ഓർമകൾ തന്നതിന്.ജീവിതാവസാനം വരെ ഈ ഓർമകൾ ഞാൻ വിലമതിക്കും. താങ്കളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷത്കരിക്കട്ടെ,മുൻപോട്ടുള്ള ജീവിതത്തിൽ എല്ലാ നന്മകളും നേരുന്നു എന്നാണ് ദിൽഷ കുറിച്ചത്. ഇതിന് പലരും വിമർശനങ്ങളും ആയി എത്തി. എന്നാലും ദിൽരോബ് ആരാധകരെ ഏറെ വിഷമത്തിൽ ആക്കിയിരിക്കുകയാണ് ഇവർ.ദിൽഷ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു.

കരഞ്ഞു കൊണ്ടാണ് ദിൽഷ വിഡിയോയിൽ സംസാരിച്ചത്.പത്ത് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്റ്. ദിൽഷ പറഞ്ഞത് ഇങ്ങനെ, ഡോക്ടറോട് എനിക്ക് ഒരു സോഫ്റ്റ് കോർണറുണ്ടായിരുന്നു എന്നത് സത്യമാണ്, സംസാരിച്ച് കുറേക്കൂടി മനസ്സിലാക്കിയാൽ ചിലപ്പോൾ അത് പ്രണയത്തിലേക്ക് എത്തി വിവാഹം നടന്നേക്കാമായിരുന്നും എന്നും ദിൽഷ പറഞ്ഞു.ദിൽഷ നോ എന്ന മറുപടി മാത്രമല്ല ഡോക്ടറും ബ്ലസ്ലിയുമായി ഒരു രീതിയിലുള്ള ഹെൽത്തി റിലേഷനും ഇനി ഉണ്ടാവില്ല എന്ന് കൂടിയാണ് ഇപ്പോൾ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

Scroll to Top