ദിൽറോബിന് അന്ത്യം, ബഹുമാനം മാത്രം, ദിൽഷയുടെ മറുപടിയ്ക്ക് പ്രതികരണവുമായി റോബിൻ.

ദിൽറോബ് ആരാധകർ കാത്തിരുന്ന ചോദ്യത്തിന് ഉത്തരം എത്തി. ബിഗ്ബോസിലൂടെ പ്രിയങ്കരനായ റോബിനും ദിൽഷയും വിവാഹം കഴിക്കുമോ എന്നൊക്ക ഉള്ള ചോദ്യങ്ങൾ. എന്നാൽ ഇതിന് ഇവർ തന്നെ മറുപടി പറയുകയാണ്. ദിൽഷ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. കരഞ്ഞു കൊണ്ടാണ് ദിൽഷ വിഡിയോയിൽ സംസാരിച്ചത്.പത്ത് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിൽഷയുടെ വീഡിയോ കണ്ടതിന് ശേഷം ഢോക്ടർ റോബിൻ്റെ മറുപടിയും വന്നിരുന്നു.

ഡോക്ടറോട് എനിക്ക് ഒരു സോഫ്റ്റ് കോർണറുണ്ടായിരുന്നു എന്നത് സത്യമാണ്, സംസാരിച്ച് കുറേക്കൂടി മനസ്സിലാക്കിയാൽ ചിലപ്പോൾ അത് പ്രണയത്തിലേക്ക് എത്തി വിവാഹം നടന്നേക്കാമായിരുന്നും എന്നും ദിൽഷ പറഞ്ഞു.ദിൽഷ നോ എന്ന മറുപടി മാത്രമല്ല ഡോക്ടറും ബ്ലസ്ലിയുമായി ഒരു രീതിയിലുള്ള ഹെൽത്തി റിലേഷനും ഇനി ഉണ്ടാവില്ല എന്ന് കൂടിയാണ് ഇപ്പോൾ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് ഡോക്ടർ തന്റെ മറുപടി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റോബിൻ പ്രതികരിച്ചത്.സന്തോഷവതിയായിരിക്കൂ ദിൽഷ,ബഹുമാനം മാത്രം, ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും വന്നു ചേരട്ടെ, ഒരുപാട് നല്ല നിമിഷങ്ങൾ തന്നതിന് നന്ദി, ടേക്ക് കെയർ എന്നാണ് റോബിൻ കുറിച്ചത്. നിരവധി പേരാണ് ഇദ്ദേഹത്തെ പിന്തുണച്ച് എത്തിയത്. ഏതായാലും ഇവരുടെ ആരാധകർ ഏറെ വിശമത്തിൽ ആണ്.

Scroll to Top