എന്റെ സൗഹൃദത്തിന് അവർ വില നൽകിയില്ല, ഇനി ഡോക്ടറുമായി ഒരു ബന്ധവുമില്ല; തുറന്ന് പറഞ്ഞ് ദിൽഷ!!

മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ഒന്നാം സ്ഥാനം നേടിയത് ദില്‍ഷ പ്രസന്നനാണ്. ആദ്യമായിട്ടാണ് ബിഗ് ബോസിന്റെ മലയാളത്തിലെ വിന്നര്‍ സ്ഥാനത്ത് ഒരു ലേഡി എത്തുന്നത്.പക്ഷേ ദിൽഷാ ആയിരുന്നില്ല വിജയിക്കേണ്ടിയിരുന്നതെന്നും ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട ഡോക്ടർ റോബിന്റെ ഫാൻസുകാർ വോട്ട് ചെയ്തിട്ടാണ് ദിൽഷ ഒന്നാമത് എത്തിയതെന്നും വി മർശനങ്ങൾ ഉണ്ടായിരുന്നു.ബി​ഗ് ബോസ് ഷോ അവസാനിച്ചെങ്കിലും റോബിൻ ദിൽഷ കോബിനേഷൻ ഇനി അങ്ങോട്ട് ഉണ്ടാകുമോ ഇല്ലയോ എന്ന ചർച്ചയിലായിരുന്നു പ്രേക്ഷകർ.റോബിൻ ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് ദിൽഷയോട് ഇഷ്ടം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ബെസ്റ്റ് ഫ്രണ്ടാണ് എന്ന് പറഞ്ഞാണ് താരം ഹൗസിൽ മുന്നോട്ട് പോയത്.എന്നാൽ അപ്രതീക്ഷിതമായി റോബിൻ 70 ദിവസം കഴിഞ്ഞ് പുറത്തിയപ്പോൾ ദിൽഷയോട് പ്രണയമുണ്ടെന്ന് മാധ്യമങ്ങളോടടക്കം തുറന്ന് പറഞ്ഞതാണ്.

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് ദില്‍ഷ. പല അഭിമുഖങ്ങളിലും റോബിൻ്റെ കാര്യത്തെ പറ്റിയുള്ള ചോദ്യത്തിന് പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ജീവിതമാണ് അതുകൊണ്ട് ഡോക്ടറുമായി ഒരുമിച്ചിരുന്നു സംസാരിച്ച ശേഷമേ ഈ കാര്യത്തിന് തീരുമാനം എടുക്കുള്ളു എന്ന് ദിൽഷ പറഞ്ഞിരുന്നു. ദിൽഷയുടെ മറുപടിക്കായി നിരവധി ദിൽറൊബ് ആരാധകരാണ് കാത്തിരുന്നത്.ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തനിക്ക് പറയാനുള്ള മറുപടി ദിൽഷ ഡോക്ടറോട് പറഞ്ഞത്. അതിൽ ബ്ലെസ്ലിയുടെ പേരും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന മോശമായ കമൻ്റ് ഇടുന്നതിനെക്കുറിച്ചും വളരെ വൈകാരികമായാണ് ദിൽഷ മറുപടി പറഞ്ഞത്.

കരഞ്ഞ് കൊണ്ടാണ് ദിൽഷ വീഡിയോ ചെയിത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിൽഷയുടെ വീഡിയോ കണ്ടതിന് ശേഷം ഢോക്ടർ റോബിൻ്റെ മറുപടിയും വന്നിരുന്നു. ഒരു ബ്ലാക്ക് ബാ​ഗ്രൗണ്ടിൽ ഡോക്ടർ ദിൽഷയോട് പറഞ്ഞത് സന്തോഷമായിരിക്കു ദിൽഷ, റെസ്പെക്ട് മാത്രം നിൻ്റെ എല്ലാ സ്വപ്നങ്ങളും നടക്കട്ടെയെന്ന് ആശംസിച്ചു അതുപോലെ തന്നെ എനിക്ക് തന്ന സപ്പോർട്ടിനും നല്ലനിമിഷങ്ങൾക്കും നന്ദിയെന്ന് എന്ന് പറഞ്ഞാണ് കുറിപ്പ് നിർത്തിയത്.

ഡോക്ടറോട് എനിക്ക് ഒരു സോഫ്റ്റ് കോർണറുണ്ടായിരുന്നു എന്നത് സത്യമാണ്, സംസാരിച്ച് കുറേക്കൂടി മനസ്സിലാക്കിയാൽ ചിലപ്പോൾ അത് പ്രണയത്തിലേക്ക് എത്തി വിവാഹം നടന്നേക്കാമായിരുന്നും എന്നും ദിൽഷ പറഞ്ഞു.ദിൽഷ നോ എന്ന മറുപടി മാത്രമല്ല ഡോക്ടറും ബ്ലസ്ലിയുമായി ഒരു രീതിയിലുള്ള ഹെൽത്തി റിലേഷനും ഇനി ഉണ്ടാവില്ല എന്ന് കൂടിയാണ് ഇപ്പോൾ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

Scroll to Top