മഴയായാലും പ്ലേ സ്കൂളിന് അവധി വേണ്ട ; കലക്ടർ അമ്മയോട് കെഞ്ചിപ്പറഞ്ഞ് മകൻ : വൈറൽ വിഡിയോ

മുൻ എംഎല്‍എ കെ എസ് ശബരീനാഥും ഐ എ എസ് ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യരും എല്ലാവരും ഇഷ്ടപെടുന്ന ആളുകളാണ്.പത്തനംത്തിട്ട ജില്ലയുടെ പുതിയ കലക്ടറായി ഡോ. ദിവ്യ എസ്. അയ്യർ ചുമതലയേറ്റിരുന്നു.മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജില്ലയുടെ 36-ാം കലക്ടറായി ദിവ്യ എസ്.അയ്യർ സ്ഥാനമേറ്റത്. 2014 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ എംബിബിഎസ് ഡോക്ടറുമാണ്.സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും.

തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട്.മകൻ മൽഹാറിന്റെ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ശബരിനാഥ്.എന്റെ കുഞ്ഞിന് നാളെ എവിടെ പോകണം എന്ന് ദിവ്യ എസ് അയ്യരുടെ ചോദ്യം. സ്കൂളിലേക്ക് എന്ന് കുഞ്ഞ്. സ്കൂളിന് അമ്മ അവധി കൊടുത്തല്ലോ എന്ന് വീണ്ടും അമ്മ . അവധി വേണ്ട സ്കൂളിൽ പോകണം എന്ന് കൊച്ചുമിടുക്കൻ.‘മഴയായാലും പ്ലേ സ്കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി’ എന്ന് കുറിച്ചായിരുന്നു ശബരീനാഥ്‌ വിഡിയോ പങ്കുവെച്ചത്.

Scroll to Top