ആദ്യ ഉത്തരവ്, സ്കൂളിൽ അവധി തന്നെന്ന് പറഞ്ഞ് വെള്ളത്തിൽ കളിക്കാനോ ചൂണ്ട ഇടാനോ പോകരുത്, വൈറലായി ആലപ്പുഴ കലക്ടറുടെ കുറിപ്പ്.

മഴകെടുതി കാരണം എങ്ങും വെള്ളപൊക്കവും മറ്റ് നഷ്ടങ്ങളും ഏറെയാണ്.നിലക്കാതെയുള്ള മഴ കാരണം രണ്ട് ദിവസം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് 4 ജില്ലകളിലെ സ്കൂളുകൾക്ക് മാത്രമേ അവധി ഉള്ളൂ. അക്കൂട്ടത്തിൽ പെട്ടതാണ് ആലപ്പുഴ ജില്ല. ജില്ലയിലെ കളക്ടർ ആയി നിയമനത്തിൽ വി ആർ കൃഷ്ണ തേജ സ്ഥാനം ഏറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവ് ആയിരുന്നു ഇത്. അതിൽ ശ്രദ്ധേയമായത് ഇതേ പറ്റി ഇദ്ദേഹം ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ആയിരുന്നു.

ആദ്യ ഉത്തരവ് നിങ്ങൾക്ക് വേണ്ടി.സ്കൂളിൽ അവധി തന്നെന്ന് പറഞ്ഞ് വെള്ളത്തിൽ കളിക്കാനോ ചൂണ്ട ഇടാനോ പോകരുത് എന്നും ഇദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛൻ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ..സനേഹത്തോടെ

FACEBOOK POST

Scroll to Top