കൊണ്ടോട്ടിയെ ജനസാഗരമാക്കി ദുൽഖർ സൽമാൻ ; ‘ക്രൗഡ് പുള്ളർ’ എന്ന് ആരാധകർ !!

കേരളക്കരയുടെ യൂത്ത് ഐക്കൺ ആണ് പ്രേക്ഷകരുടെ സ്വന്തം കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ആയിട്ടും യാതൊരു താരജാഡകളുമില്ലാത്ത മലയാള സിനിമയിലെ യുവതാരനിരയിൽ ഏറെ ജനപ്രീതി നേടിയ താരം ആണ് ദുൽഖർ. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ “സെക്കൻഡ് ഷോ ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന ദുൽഖർ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ദുൽഖർ ഒരു ഉദ്‌ഘാടന ചടങ്ങളിൽ പങ്കെടുത്തിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ദുല്ഖര് പങ്കെടുത്ത ചടങ്ങിന്റെ വിഡിയോയാണ്.മലപ്പുറം കൊണ്ടോട്ടിയിൽ ഉദ്ഘാടനത്തിന് എത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ ഇരച്ചെത്തി ജനം.

വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം കൊണ്ടോട്ടിയിലെത്തിയത്. നിരവധി ആരാധകരാണ് ദുല്‍ഖറിനെ കാണാനായി തടിച്ചുകൂടിയത്. പച്ചയും കറുപ്പം കലര്‍ന്ന ഷര്‍ട്ട് ധരിച്ച് കൂളിങ് ഗ്ലാസ് വച്ച് മാസ് ലുക്കിലായിരുന്നു താരം ചടങ്ങിനെത്തിയത്. പാട്ട് പാടിയും ഡാന്‍സ് കളിച്ചും പരിപാടി ദുല്‍ഖര്‍ ഗംഭീരമാക്കി.. ‘സുന്ദരി പെണ്ണെ’ എന്ന ​ഗാനം ദുല്‍ഖര്‍ വേദിയില്‍ ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു. ദുൽഖർ സൽമാനൊപ്പം സെൽഫി എടുത്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സജു ഉൾപ്പെടെയുള്ളവരേയും ദുൽഖറിനൊപ്പം ഫോട്ടോയിൽ കാണാം.

നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ദുൽഖർ ആണെന്നാണ് ആരാധകരുടെ കമന്റുകൾ.അന്ന് സിനിമയിലേക്ക് കാലെടുത്ത് വെച്ചപ്പോ തന്നെ ഒരു കാര്യവും ഇല്ലാതെ ചിലർ അധിക്ഷേപിച്ചു ഇന്ന് അതേ നാട്ടിൽ ഇങ്ങേരെ ഒന്ന് കാണാൻ വേണ്ടി എത്തിയ ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ പോലും പറ്റാത്ത അവസ്ഥ ,ഇത് 10 വർഷം കൊണ്ട് അയാൾ ഉണ്ടാക്കി എടുത്ത STARDOM തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

Scroll to Top