ഈ വിഡിയോ ഇട്ടതിന് നിനക്കെന്നെ കൊ ല്ലാനുള്ള ദേഷ്യമുണ്ടാകും ; മാളവികയ്ക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി കാളിദാസ് !!

താരങ്ങളുടെ മക്കൾ സിനിമയിലേക്ക് എത്തുക എന്നത് വലിയ അതിശയമുള്ള കാര്യമൊന്നും തന്നെയല്ല.പലരും ഈ വഴി പ്രശക്തി നേടുന്നവരാണ്.ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസും മാളവികയും പ്രേക്ഷകർക്ക് പരിചിതമാണ്. കാളിദാസ് സിനിമയിൽ സജീവമാണ്. എന്നാൽ മാളവിക സിനിമയിൽ എത്തിയിട്ടില്ല.സോഷ്യൽ മീഡിയയിൽ സജീവമാണ്. അതുപോലെ തന്നെ മോഡലിങ്ങും ഫോട്ടോഷൂട്ടും പരസ്യചിത്രങ്ങളിലും എതിനിൽക്കുന്നു. ചക്കി എന്നു വിളിക്കുന്ന മകൾ മാളവികയുടെ സിനിമ പ്രവേശനത്തിന് കുറിച്ചും ചർച്ചകൾ സജീവമായിരുന്നു.താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജയറാമിനൊപ്പം മുന്‍പ് പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു.

കാളിദാസിനൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മാളവിക.തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി തന്റെ പേജിലൂടെ പങ്കുവെക്കാറുണ്ട്.മാളവികയുടെ പിറന്നാളിന് സഹോദരൻ കാളിദാസ് ജയറാം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചൊരു വിഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.സഹോദരിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് വീഡിയോ കാളിദാസ് പങ്കുവെച്ചിരിക്കുന്നത്.സാമൂഹ്യ മാധ്യമത്തില്‍ ഇത് പോസ്റ്റ് ചെയ്‍തതിന് എന്നെ കൊല്ല ണമെന്ന് നീ ചിന്തിക്കുണ്ടാകുമെന്ന് എനിക്ക് അറിയാം. എന്നാല്‍ നിന്റെ സ്വാഭാവികമായ ചങ്കൂറ്റം ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോള്‍ പറയാൻ ആഗ്രഹിക്കുകയാണ്.

വീഡിയോയില്‍ അത് ശരിക്കും വ്യക്തമാകുന്നുണ്ട്. നീ ഇഷ്‍ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്‍ത് ഒരിക്കല്‍ നീ ലോകം കീഴടക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. ഈ ലോകത്തെ ഏറ്റവും മികച്ച സഹോദരിയായതിന്റെ നന്ദി. ഇതുപോലുള്ള നിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ഇനിയും തുടരും എന്നും കാളിദാസ് എഴുതിയിരിക്കുന്നു. ജയറാമിന്റെ അഭിമുഖം തീരാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മാളവികയെയാണ് കാളിദാസ് പങ്കുവെച്ച വീഡിയോയില്‍ കാണാനാകുന്നത്.

കുട്ടികളായ കാളിദാസിനെയും മാളവികയെയും വിഡിയോയിൽ കാണാം.കാളിദാസിനു പുറമെ ജയറാമും പാർവതിയും മാളവികയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. കാളിദാസിന്റെ കാമുകിയായ തരിണിയും മാളവികയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. ‘‘എന്റെ കുഞ്ഞു ചക്കി കുട്ടന്കുട്ടന് പിറന്നാൾ ആശംസകൾ. എന്റെ സഹോദരിയായതിന് നന്ദി. നിന്നെ ഒരുപാട് സ്നേഹിക്കുന്നു,’’–എന്നാണ് തരിണിയുടെ ആശംസ.

Scroll to Top