പ്ലീസ്, ഇതെങ്കിലും ഷെയര്‍ ചെയ്യണേ; വാപ്പിച്ചിയോട് പറഞ്ഞു. പിന്നെ ഞാന്‍ തന്നെ ഫോണെടുത്തു പോസ്റ്റ് ചെയ്തു; ദുൽഖർ

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12നാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. കേരളത്തിന്റെ അന്വേഷണചരിത്രത്തിൽ ഇന്നും പിടി കി ട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വളരെ ആകാംക്ഷയോടെയാണ് പ്രേകഷകർ കാത്തിരിക്കുന്നത്. കുറുപ്പി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിനിടയിൽ ചിരിയോടെ ദുൽഖർ മമ്മൂക്ക പോസ്റ്റർ ഷെയർ ചെയ്ത് സംഭവത്തെ കുറിച്ച് പങ്കുവെക്കുകയാണ്. ദുൽഖർ സൽമാന്റെ സിനിമകളുമായി ബന്ധപ്പെട്ടതൊന്നും സാധാരണ നിലയിൽ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍‌ ഷെയർ ചെയ്യാറില്ല. എന്നാൽ പതിവിന് വ്യത്യസ്തമായി കുറുപ്പിന്റെ പോസ്റ്റർ ഷെയർ ചെയ്തത്. ആ പതിവ് തെറ്റിച്ചത് പ്രേക്ഷകർക്കിടയിൽ ചർ‌ച്ചയായിരുന്നു.

ഇത് മമ്മൂക്കയുടെ ഫോണിൽ നിന്ന് ദുൽഖർ തന്നെ ചെയ്തതല്ലേ എന്നായിരുന്നു ട്രോളന്‍മാരുടെ ചോദ്യം. ഇപ്പോഴിതാ, അത് സത്യമാണെന്ന് തുറന്നു പറഞ്ഞിരിക്കുന്നു ദുൽഖർ. ‘‘പൊതുവെ എല്ലാവരോടും അങ്ങനെ റിക്വസ്റ്റ് ചെയ്യാറില്ല. ഒറ്റയ്ക്ക് തന്നെയേ പ്രമോട്ട് ചെയ്യാറുള്ളൂ. ഇത് പിന്നെ വലിയ സിനിമയാണ്. ഇത്തരമൊരു സാഹചര്യമാണ്. കോവിഡിന് ശേഷം തിയറ്ററിലെത്തുന്ന ആദ്യ സിനിമയാണ്. അതുകൊണ്ട് എല്ലാവരോടും ഞാൻ റിക്വസ്റ്റ് ചെയ്തു, നിങ്ങളെല്ലാവരും ഒന്ന് ഷെയർ ചെയ്യണേ എന്ന്. എന്റെ വീട്ടിലും അതെ, സ്വന്തം വാപ്പച്ചിയോടും. ഈ പടമെങ്കിലും എനിക്ക് വേണ്ടി എന്നു പറഞ്ഞു. ഞാൻ ഫോണെടുക്കുകയാണെ എന്നു പറഞ്ഞ് ഞാൻ തന്നെയാണ് അത് പോസ്റ്റ് ചെയ്തത്. ആ ട്രോളുകൾ എല്ലാം കറക്റ്റായിരുന്നു’.– ദുൽഖർ പറഞ്ഞു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.നവംബർ 12നാണ് കുറുപ്പ് തിയേറ്ററുകളിൽ എത്തുന്നത്.

Scroll to Top