ഏറ്റവും സന്തോഷം നിറഞ്ഞ ഈ ദിനം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല ;ഉമ്മയ്ക്ക് ഹൃദയംതൊടും പിറന്നാൾ ആശംസയുമായി ദുൽഖർ !!

2012 ഫെബ്രുവരി മൂന്നിനായിരുന്നു ദുൽഖർ സൽമാന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക പ്രീതി നേടി, കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദുൽഖർ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരവധി ഫോള്ലോവെർസ് ആണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്.

ഇപ്പോഴിതാ ഉമ്മ സുല്‍ഫത്തിന് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് ദുൽഖർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ സിനിമ കരിയറിലും വ്യക്തിജീവിതത്തിലും എന്നും താങ്ങും തണലുമായി ഒപ്പമുള്ളത് ഭാര്യ സുല്‍ഫത്താണ്.ഉമ്മ സുൽഫത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ദുൽഖർ സൽമാൻ ആശംസയറിയിച്ചത്.“പിറന്നാൾ ആശംസകൾ മാ. ഉമ്മിച്ചിയുടെ പിറന്നാൾ ആഘോഷങ്ങളിലാണ് ഞങ്ങളുടെ വീട്ടിലെ കേക്ക് ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന സമയം കൂടിയാണത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളത് കൊണ്ട് ഓരോ വർഷങ്ങളിലെയും ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്ക് ഉറപ്പാണ്.

ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് വാസ്തവം. ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഈ ദിനം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ”, എന്നാണ് ദുൽഖർ കുറിച്ചത്. നിരവധി പേരാണ് ആശംസയുമായി എത്തിയത്.

Scroll to Top