പ്രവീണിന്റെ വേർപാടിൽ മനംനൊന്ത് ഭാര്യ റിഷാനയും ആത്മഹ ത്യയ്ക്ക് ശ്രമിച്ചു, ഹോസ്പിറ്റലിൽ ചികിത്സയിൽ.

ട്രാൻസ്മെനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാദിനെ ഇന്നലെയാണ് മ രിച്ച നിലയിൽ കണ്ടെത്തിയത്.പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയായിരുന്ന പ്രവീൺ ഇന്നലെ രാവിലെയാണ് അയ്യന്തോളിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്.എന്നാൽ ഇപ്പോൾ വരുന്ന വാർത്ത ഭാര്യ റിഷാന ഐഷുവും തന്റെ പ്രിയതമന്റെ വേർപാടിൽ മനംനൊന്ത് ആത്മഹ ത്യയ്ക്ക് ശ്രമിച്ചു എന്നുള്ളതാണ്. പാറ്റ ഗുളിക എടുത്ത് കഴിച്ചായിരുന്നു ശ്രമം.

ഇതോടെ റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുകയാണ് റിഷാന.തുടരെയുള്ള സൈബർ വിമർശനങ്ങൾ ആണ് ഇതിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. പ്രവീൺ തന്റെ സോഷ്യൽമീഡിയയിൽ ഭാര്യ റിഷാനയുമായി ഉണ്ടായ പിണക്കത്തെ തുടർന്ന് ഇട്ട പോസ്റ്റിന് താഴെയാണ് വിമർശനങ്ങൾ തുടങ്ങിയത്. എന്നാൽ അത് ചെറിയ പിണക്കം മാത്രമാണെന്നും അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തെന്നു പ്രവീൺ പോസ്റ്റിലൂടെ പിനീട് പറഞ്ഞു.

എന്നാൽ പിന്നീടുള്ള സൈബർ അ ക്രമണത്തിൽ മനംനൊന്താണ് പ്രവീൺ ഇങ്ങനെ ചെയ്തത്.മൃ തശ രീരം തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. ഫെബ്രുവരി 14 ന് പ്രണയദിനത്തിൽ ആണ് ട്രാൻസ്ജൻഡർ ആയ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും വിവാഹിതർ ആയത്. അടുത്ത ബന്ധുക്കളും ട്രാൻസ്ജൻഡർ സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.

പെണ്ണിൽ നിന്നും ആണിലേക്ക് ഉള്ള പരിവർത്തനം പ്രവീണിനെ സംബന്ധിച്ച് ഒരു കടമ്പ തന്നെയായിരിയുന്നു. തന്റെ ഐഡന്റിറ്റി എല്ലാവരുടെയും മുന്നിൽ കൊണ്ട് വരാൻ ഒരുപാട് കഷ്ടപ്പെട്ട്. രഞ്ജു രഞ്ജിമാർ പോസ്റ്റ്‌ ചെയ്ത ഒരു കുറിപ്പിലൂടെയാണ് പ്രവീണിനെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയത്.mr തൃശൂരിൽ നിന്നും mr കേരളയിലേക്കുള്ള പ്രവീണിന്റെ വിജയം ഏറെ മികച്ചതാണ്.

Scroll to Top