രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ, പിറന്നാൾ ദിനത്തിൽ മകളുടെ ഫോട്ടോസ് പങ്കുവെച്ച് താരം.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയ പോസ്റ്റ്‌ ആണ്. പോസ്റ്റിൽ തന്റെ മകൾക്ക് പിറന്നാൾ ആശംസകൾ നേരുകയാണ്.മറിയം അമീറാ സൽമാൻ എന്നാണ് മകളുടെ പേര്. എല്ലാ വർഷവും താരം തന്റെ മകളുടെ പിറന്നാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്.മകളുടെ ചിത്രങ്ങളും ദുൽഖർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.സാധാരണ താരം മകളുടെ ഫോട്ടോസ് പോസ്റ്റ്‌ ചെയ്യാറില്ല.

ഇത് ആരാധകർ കണ്ടതും ലൈക്കുകളും കമ്മെന്റുകളും ഏറെയായി.മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ കുറിച്ചത് ഇങ്ങനെ,എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾ അത്ഭുതവും ആനന്ദവും സന്തോഷവും പ്രണയത്തിന്റെ നിർവചനവുമാണ്. എന്റെ ഹൃദയം മുഴുവൻ രണ്ടടിയിൽ. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ആകാനും ഞാൻ പ്രാർത്ഥിക്കുന്നു.

നിങ്ങൾക്ക് നക്ഷത്രങ്ങളെ തൊടുന്നത് വരെ ഞാൻ നിങ്ങളെ താങ്ങി നിർത്തും. എന്നാൽ നിങ്ങളെ അറിയുന്നത്, നിങ്ങൾ അത് പൂർണ്ണമായും സ്വന്തമായി ചെയ്യാൻ ആഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ സ്വന്തം വേഗതയിൽ. പരിശീലിച്ച പൂർണതയോടെ. പെൺകുഞ്ഞിന് വീണ്ടും ജന്മദിനാശംസകൾ. ഞങ്ങൾ നിങ്ങളെ ഏറ്റവും സ്നേഹിക്കുന്നു.നിരവധി പേരാണ് താരപുത്രിയ്ക്ക് ലൈക്കും കമ്മെന്റുകളും ആയി എത്തിയത്.

faebook post

Scroll to Top