മിയയുടെ മകനെ കൊഞ്ചിച്ച് തൃഷ; സന്തോഷം പങ്കുവെച്ച് താരം !! വൈറൽ ഫോട്ടോസ്

സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്. അനാർക്കലി, മിസ്റ്റർ ഫ്രോഡ്, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ബ്രതെഴ്സ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്.ചേട്ടായീസ് ആയിരുന്നു മിയയുടെ ആദ്യ നായികാ ചിത്രം. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.

കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍.അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് രംഗത്തെത്തിയിരുന്നു.വിവാഹം കഴിഞ്ഞ് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മിയ.വിക്രം നായകനായി എത്തിയ കോബ്രയാണ് മിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മിയ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഈ കഴിഞ്ഞ ദിവസമാണ് നടന്നിരുന്നു.‘പ്രൈസ് ഓഫ് പൊലീസ്’ എന്നാണ് സിനിമയുടെ പേര്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മകൻ ലൂക്കയെ കൈകളിലെടുത്ത് കൊഞ്ചിക്കുന്ന തെന്നിന്ത്യൻ സുന്ദരി തൃഷയുടെ ചിത്രങ്ങളാണ് മിയ പങ്കുവെച്ചിരിക്കുന്നത്.തൃഷയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മിയ പങ്കുവച്ച കുറിപ്പിനൊപ്പമുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞത്.ലൂക്കയുടെ രണ്ടാം പിറന്നാളായിരുന്നു മെയ് നാലിന്. നടി തൃഷയുടെ പിറന്നാളും മെയ് നാലിനു തന്നെയാണ്.

‘‘പ്രിയപ്പെട്ട സൂപ്പർസ്റ്റാർ തൃഷയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നുന്നു. നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, നിങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെല്ലാം ഞാൻ വിലമതിക്കുന്നു. നിങ്ങളെ സ്നേഹിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. നിങ്ങളും എന്റെ മകനും ഒരേ ജന്മദിനം പങ്കിടുന്നു. അതുകൊണ്ട് രണ്ടുപേർക്കും എന്റെ ജന്മദിനാശംസകൾ’’.– മിയ കുറിച്ചു.’ദ് റോഡ് എന്ന ചിത്രത്തിലാണ് മിയയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത്.അരുൺ വശീഗരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്തോഷ് പ്രതാപ്, ഷബീർ, എംഎസ് ഭാസ്കർ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

Scroll to Top