കൊത്തയിലെ രാജാവ് പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് ആണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ വരുന്ന ഷർട്ട്‌ പാന്റ് ആണ് താരം ധരിച്ചിരിക്കുന്നത്.ഒരു ദിവസം കൂടെ,എല്ലാ സിനിമാ ലോകത്തും നിങ്ങളെ കാണാൻ കാത്തിരിക്കാനാകുന്നില്ല എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഫോട്ടോയിൽ കൂടുതൽ ലുക്കിൽ ആണ് താരം ഉള്ളത്. ദുൽഖർ നായകനായ കിങ് ഓഫ് കൊത്ത നാളെ റിലീസ് ചെയ്യുകയാണ്.അതിന്റെ ആവേശത്തിൽ ആണ് ആരാധകർ മുഴുവനും.ദുൽഖർ നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കിങ് ഓഫ് കൊത്ത.അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത് വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്നു .

ദുൽഖർ സൽമമാനെ കൂടാതെ ഷബീർ കല്ലറക്കൽ , പ്രസന്ന , ഗോകുൽ സുരേഷ് , ഐശ്വര്യ ലക്ഷ്മി , നൈല ഉഷ , ചെമ്പൻ വിനോദ് ജോസ് , ഷമ്മി തിലകൻ , ശരൺ ,തുടങ്ങി ഒരു കൂട്ടം അഭിനേതാക്കൾ ഈ ചിത്രത്തിലുണ്ട്.അനിഖ സുരേന്ദ്രൻ . നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സ്‌കോർ ജേക്‌സ് ബിജോയ് ആണ് , ഗാനങ്ങൾ രചിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ വെവ്വേറെയാണ്.

Scroll to Top