ഈ നേരവും കടന്നുപോകും; അമ്മയുമായി ആശുപത്രിയിൽ പോകേണ്ടി വന്ന വിഡിയോ പങ്കുവെച്ച് സൗഭാഗ്യ!!

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ ആണ് ജീവിതപാതി. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്.ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍.സൗഭാഗ്യ ഏറ്റവും പുതിയതായി പങ്കുവച്ച വിഡിയോ വൈറലാകുന്നത്. ‘ഈ സമയവും കടന്നു പോകും, ബുദ്ധിമുട്ടേറിയ സമയം’ എന്ന തലക്കെട്ടോടു കൂടിയാണ് വിഡിയോ.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ താര കല്ല്യാണ്‍ ചികില്‍സയ്ക്കു വിധേയമാകുന്നത്. താര കല്യാണിന് കുറച്ച് മാസങ്ങൾക്ക് മുൻപ് തൊണ്ടയിൽ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന്റെ തുടർ ചികിത്സയ്ക്കായി കൊണ്ടുപോയതിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് പുതിയ വീഡിയോ.അമ്മയോടൊപ്പം ആശുപത്രിയില്‍ പോകാനുണ്ട്. തൊണ്ടയിലെ സർജറിക്ക് ശേഷം ഒരു പ്രൊസീജ്യർ ചെയ്യാനുണ്ട്. അധികം വൈകാതെ തിരിച്ച് വരാനാവുമെന്നാണ് കരുതുന്നത് എന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് താരയെ വീട്ടിൽ നിന്നും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതും മറ്റുമാണ് വീഡിയോയിൽ കാണിക്കുന്നത്.

അമ്മയെ പരിശോധിച്ചതിന് ശേഷം കുറച്ച് ദിവസത്തേക്ക് ഭക്ഷണവും വെള്ളവുമെല്ലാം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും ബാക്കിയെല്ലാം ഓകെയാണെന്ന് ഡോക്ടർ പറഞ്ഞെന്നും വിഡിയോയിൽ പറഞ്ഞു.ചെക്കപ്പിന് ശേഷം വീട്ടിലേക്ക് എത്തുന്നതും വിഡിയോയിലുണ്ട്. ഒരുപാട് വൈകിയതിനാല്‍ വീട്ടിലെ കിളികൾക്കും പട്ടിക്കുമെല്ലാം ഭക്ഷണം കൊടുക്കാൻ കഴിയാതെ പോയതിന്റെ സങ്കടം സൗഭാഗ്യ വിഡിയോയിൽ പങ്കുവക്കുന്നുണ്ട്.ഭയങ്കര ക്ഷീണത്തോടെയാണ് വീട്ടിലേക്ക് തിരിച്ചുവന്നത്.

എന്നാല്‍ പ്രിയപ്പെട്ട പട്ടിക്കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാതിരുന്നാല്‍ സമാധാനമുണ്ടാവില്ല എന്നാണ് സൗഭാഗ്യ പറഞ്ഞിരുന്നത്.നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. താര കല്യാണിന് വേഗം സുഖമാകട്ടെ എന്ന് പറഞ്ഞുള്ള കമന്റുകളാണ് ഏറെയും. കൂടാതെ സൗഭാഗ്യ തന്റെ നായകളോടും കിളികളോടുമൊക്കെ കാണിക്കുന്ന സ്നേഹത്തിനും ഒരുപാട് പേർ കയ്യടിക്കുന്നുണ്ട്. സൗഭാഗ്യ പറഞ്ഞത് നൂറ് ശതമാനം ശരിയായ കാര്യമാണെന്നാണ് പലരും കുറിക്കുന്നത്.

Scroll to Top