ഏറ്റവും ദയയുള്ള മനുഷ്യൻ, നികത്താൻ ആകാത്ത നഷ്ടം, സിദ്ധിഖിന് അനുശോചനം അറിയിച്ച് ദുൽഖർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദുൽഖർ സൽമാൻ പങ്കുവെച്ച പോസ്റ്റാണ്. സിദ്ധിഖിന് അന്തിമോപചാരം അറിയിച്ചു കൊണ്ടുള്ള പോസ്റ്റാണ് ഇട്ടിരിക്കുന്നത്. പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ,ഏറ്റവും ദയയുള്ള മനുഷ്യൻ. പ്രതിഭാധനനായ ഒരു എഴുത്തുകാരൻ/സംവിധായകൻ. അദ്ദേഹത്തിന്റെ മൃദുലമായ പെരുമാറ്റത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഏറ്റവും അവിശ്വസനീയമായ നർമ്മം. ഏറ്റവും മികച്ച ചില സിനിമകൾ അദ്ദേഹം ഞങ്ങൾക്ക് നൽകി.

ഇത് നികത്താനാവാത്ത നഷ്ടമാണ്.സിദ്ദിഖ് സാറിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും പ്രാർത്ഥനയും ശക്തിയും.നിരവധി പേരാണ് പോസ്റ്റിന് അനുശോചനം അറിയിച്ചു എത്തിയത്. ഇന്ന് രാത്രി മൃതദേഹം ഹോസ്പിറ്റലിൽ തന്നെ ആയിരിക്കും. നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ. കബടക്കം ജുമാമസ്ജിദിൽ.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ധിഖ്‌ മരണപെട്ടു.കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.താരങ്ങൾ അടക്കം അടുത്ത സുഹൃത്തുക്കൾ ഇദ്ദേഹത്തെ കാണാൻ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്

Scroll to Top