തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ധിഖ്‌ ലാൽ കൂട്ടുകെട്ട്, ഓർമയായി ലാലിന്റെ സിദ്ധിഖ്‌.

മലയാള സിനിമയിലെ ഒരു മികച്ച സംവിധായക കൂട്ടുകെട്ട് ആയിരുന്നു സിദ്ധിഖിന്റെയും ലാലിന്റെയും. ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത് ഒരു പിടി ഹിറ്റുകൾ.സിദ്ധിഖ്‌ ലാലുമായി ചേർന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം റാംജി റാവ് സ്പീക്കിംഗ് മെഗാ ഹിറ്റ് ആയിരുന്നു. ഏതാണ്ട് ഒരു വർഷത്തോളം തിയേറ്ററിൽ പ്രദർശിപ്പിച്ച ഈ ചിത്ര ത്തിന് ശേഷവും മെഗാ ഹിറ്റുകളുടെ ഘോഷ യാത്രകള്‍ ആയിരുന്നു ഓരോ സിനിമകളും.ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബുളീ വാല, ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലർ തുടങ്ങിയ ആദ്യ എട്ടു ചിത്രങ്ങളിൽ കാബുളീ വാല, ക്രോണിക് ബാച്ച്ലർ സൂപ്പർ ഹിറ്റ് ആയപ്പോൾ

ബാക്കി ആറു ചിത്ര ങ്ങളും മെഗാ ഹിറ്റുകൾ ആയിരുന്നു.സിദ്ദിഖ് തിരക്കഥാ സംവിധാന രംഗത്ത് തുടർന്നപ്പോൾ ലാൽ അഭിനയം, നിർമ്മാണം, വിതരണം തുടങ്ങി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായി.കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ മിമിക്രി താരങ്ങളായ സിദ്ദിഖും ലാലും.ഇന്ന് രാത്രി സിദ്ധിഖിന്റെ മൃതദേഹം ഹോസ്പിറ്റലിൽ തന്നെ ആയിരിക്കും. നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ. കബടക്കം സെൻട്രൽ ജുമാമസ്ജിദിൽ നാളെ വൈകുന്നേരം 6 മണിയ്ക്ക്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ധിഖ്‌ മരണപെട്ടു.

കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.താരങ്ങൾ അടക്കം അടുത്ത സുഹൃത്തുക്കൾ ഇദ്ദേഹത്തെ കാണാൻ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്

Scroll to Top