പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാര പ്രഖ്യാപനം, പുരസ്‌കാരം ഉടലിലെ അഭിനയത്തിന് ദുർഗ കൃഷ്ണയ്ക്ക്‌.

പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാര പ്രഖ്യാപനം നടത്തി.പുരസ്‌കാരം ഉടലിലെ അഭിനയത്തിന് ദുർഗ കൃഷ്ണയ്ക്ക്‌ ആണ് ലഭിച്ചത്.അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പുരസ്‌കാരം ഈ മാസം 30 നാണ് അവാർഡ് നൽകുന്നത്.കൊല്ലം പ്രസ് ക്ലബ്ബ് ഹാളിലാണ് ചടങ്ങ് നടക്കുന്നത്.25000 രൂപയും പ്രശസ്തി പത്രവുവുമാണ് പുരസ്‌കാരം.സംവിധായകന്‍ ആര്‍ ശരത്, മാധ്യമ പ്രവര്‍ത്തകന്‍ എം കെ സുരേഷ്, കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പല്ലിശ്ശേരി, സെക്രട്ടറി വി കെ സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.

നവാഗതനായ രതീഷ് രഘു നന്ദൻ രചനയും സംവിധാനവും ചെയ്ത് മെയ്‌ 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് ‘ഉടൽ’.ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. സംഗീതം നൽകിയത് വില്യം ഫ്രാൻസിസ്.

Scroll to Top