ധ്വനി മോളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മൃദുലയും യുവയും ; വിഡിയോ

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.

പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയ വിവരം മൃദുല ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോഴിതാ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന മൃദുലയുടെയും യുവയുടെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നീല നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പിറന്നാളിന് എത്തിയിരിക്കുന്നു. കുഞ്ഞ് ധ്വനി തന്റെ പിറന്നാൾ വേദിയിലേക്ക് കാറിലാണ് കടന്നുവരുന്നത്. ഒരു വർഷം കടന്നുപോയിരിക്കുന്നു എന്ന് ആലോചിക്കാൻ പറ്റുന്നില്ല എന്നാണ് മൃദുല ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.നിരവധി പേരാണ് ആശംസയുമായി എത്തിയത്.

Scroll to Top