ഒടുവിൽ രാധ കൃഷ്ണനെ കണ്ടു; ഗുരുവായൂർ അമ്പലത്തിൽ ധ്വനി ബേബിക്ക് ചോറൂണ് !!

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.വിവാഹശേഷം ഇരുവരും പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനവും ഇരുവരും ആഘോഷമാക്കി.

തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയ വിവരം മൃദുല ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.സോഷ്യൽ മീഡിയയിലൂടെ ആണ് കുഞ്ഞ് ജനിച്ച വിവരം യുവ പങ്കുവെച്ചത്.പെൺ കുഞ്ഞാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്.എല്ലാവരുടെയും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞാണ് താരം കുഞ്ഞിന്റെ കയ്യുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്.

ധ്വനി കൃഷ്ണ എന്നാണ് പേര് ഇട്ടിരിക്കുന്നത്.ഞങ്ങൾ വളരെ അഭിമാനത്തോടെ കുഞ്ഞ് രാജകുമാരിയുടെ പേര് വെളിപ്പെടുത്തുന്നു ധ്വനി കൃഷ്ണ. യുവയും മൃദുലയും ഫോട്ടോസ് പങ്കുവെച്ചിട്ടുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .മകൾ ധ്വനിക്ക് ചോറൂണ് ചടങ്ങ് നടത്തിയ വിശേഷവുമായി എത്തിയിരിക്കുകയാണ് താരങ്ങൾ.ഗുരുവായൂരമ്പലത്തിൽ വച്ചാണ് മകൾ ധ്വനിക്ക് ഇരുവരും ചോറു കൊടുത്തിരിക്കുന്നത്.. ‘‘ഒടുവിൽ കൃഷ്നെ കണ്ട് രാധ. ഗുരുവായൂർ അമ്പലത്തിൽ ധ്വനി ബേബിയുടെ ചോറൂണ്’ എന്നാണ് യുവ ചിത്രങ്ങൾകൊപ്പം കുറിച്ചത്.. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരിക്കുന്നത്.

Scroll to Top