വൈറൽ റീലുമായി മീന, ഇരിടവേളയ്ക്ക് ശേഷം മീനയെ കണ്ടതിന്റെ ആഹ്ലാദത്തിൽ പ്രേക്ഷകർ.

മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്.തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം. ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്.ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്.സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.

ദൃശ്യം –2, അണ്ണാത്തെ എന്നിവയാണ് അടുത്തിടെ തിയറ്ററുകളിൽ എത്തിയ മീനയുടെ ചിത്രങ്ങൾ. ഞെട്ടലോടെയായിരുന്നു നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മര ണവാര്‍ത്ത പ്രേക്ഷകര്‍ അറിഞ്ഞത്.കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞദിവസം വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.ഈ വർഷം ജനുവരിയിൽ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം ആരോഗ്യനില മോശമാകുകയായിരുന്നു.

ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിട്ടായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നത്.വിദ്യാസാഗറിന്റെ സംസ്കാരം ചെന്നൈ ബസന്റ് നഗർ ശ് മശാനത്തിൽ ആണ് നടത്തിയത്.ഭർത്താവിന്റെ വിയോഗത്തിൽ കഴിയുന്ന മീനയെ കാണാൻ എത്തിയിരുന്നു താരത്തിന്റെ പ്രിയ കൂട്ടുകാർ. ഫ്രണ്ട്ഷിപ്പ് ദിനത്തിൽ ആണ് കൂട്ടുകാരികൾ മീനയെ കാണുവാൻ എത്തിയത്. അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

പ്രേക്ഷകറുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ട്രൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട ഗാനത്തിനൊപ്പം ചുവടുവെക്കുന്ന മീനയെ ആണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ‘മാല ടം ടം’ എന്ന ഗാനത്തിന് ഒപ്പമാണ് മീനയും സുഹൃത്ത് സംഘ്വി കാവ്യാ രമേഷും ഡാൻസ് കളിച്ചത്. അതോടെ ആരാധകരും സന്തോഷത്തിലായി. ഒരു ഇടവേളയ്ക്ക് ശേഷം മീനയെ സന്തോഷത്തിൽ കണ്ടതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ.

video

Scroll to Top