ശസ്ത്രക്രിയ കഴിഞ്ഞു, പോസിറ്റീവ് റിസൾട്ടിനായി കാത്തിരിക്കുന്നു ; ഗായിക എലിസബത്ത്.

ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ രോഗത്താൽ ജീവിതം താളം തെറ്റിയിരിക്കുകയാണ് ഗായിക എലിസബത്തിന് . ടിക്സ് ഡിസോർഡർ(Tics disorder) വിഭാഗത്തിൽ പെടുന്ന രോഗമാണ് ട്യൂററ്റ് സിൻഡ്രോം. മനഃപൂർവമല്ലാതെതന്നെ തുടരെത്തുടരെ കണ്ണു ചിമ്മുക, കയ്യോ കാലോ ചലിപ്പിക്കുക, ഞെട്ടുക തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ . ഫേസ്ബുക്കിലൂടെ ഏവർകും പരിചിതമാണ് എലിസബത്തിനെ. നല്ല പോലെ പാട്ട് പാടുന്ന കൂട്ടി, എന്നാൽ ഇടക്ക്കിടയ്ക്ക് എലിസബത് ഈ ലക്ഷണങ്ങൾ കാണിക്കും.

പിന്നീടാണ് ഈ ഗായിക ട്യൂററ്റ് സിൻഡ്രോം എന്ന രോഗത്തിന്റെ പിടിയിലാണെന്നു അറിഞ്ഞത്. ഇതോടെ എലിബസബത്തിനോടുള്ള സ്നേഹവും പിന്തുണയും കൂടി. ഒൻപതു വയസ്സുള്ളപ്പോഴാണ് എലിസബത്തിൽ ട്യൂററ്റ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ ആദ്യം പ്രകടമാകുന്നത്. ബെംഗളൂരുവിലെ നിംഹാൻസില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.

ഇപ്പോഴിതാ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഗായിക എലിസബത്ത്. രോഗാവസ്ഥ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയയാകുകയാണെന്ന് എലിസബത്ത് പറഞ്ഞിരുന്നു.ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ന് വൈകിട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമെന്നും സർജറിയുടെ പോസിറ്റീവ് റിസൾട്ട്‌ കിട്ടാൻ, രണ്ടു മാസമോ അതിനു മുകളിലോ ആകുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

“എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം . ഹോസ്പിറ്റലിൽ നിന്ന്, ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ആകുന്നു. ദൈവത്തിന് നന്ദി . ഇപ്പോൾ കഴിഞ്ഞ സർജറിയുടെ പോസിറ്റീവ് റിസൾട്ട്‌ കിട്ടാൻ, രണ്ടു മാസമോ അതിനു മുകളിലോ ആകുമെന്നാണ് doctors പറയുന്നത്. പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു. നിങ്ങളേവരുടെയും, അതിരില്ലാത്ത സ്നേഹത്തിനും, പ്രാർത്ഥനക്കും, മെസ്സേജുകൾക്കും ഹൃദയം നിറഞ്ഞ നന്ദി ..

Scroll to Top