പ്രേക്ഷകരെ ആകാംക്ഷയിലാക്കി ഇനി ഉത്തരം ; ട്രെയിലർ പുറത്തിറങ്ങി !!

അപർണ ബാലമുരളിയും സിദ്ധാർത്ഥ മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘ഇനി ഉത്തരം’.എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ.ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് രാമചന്ദ്രൻ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇനി ഉത്തരം.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഇനി ഉത്തരം.പ്രേക്ഷകർക്ക് ആകാംഷയുയർത്തുന്നതാണ് ചിത്രത്തിന്റെ ട്രൈലെർ .

കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.

വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ,റിനോഷ് കൈമൾ,കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,സ്റ്റിൽസ്-ജെഫിൻ ബിജോയ്,പരസ്യകല-ജോസ് ഡോമനിക്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ.

Scroll to Top