ഓണം കളറാക്കി അഞ്ചു സുന്ദരിമാർ ; ചിത്രങ്ങളുമായി അഹാന കൃഷ്ണ!!

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.കൃഷ്ണകുമാറിന്റെ മക്കളായ അഹാന കൃഷ്ണ മുതല്‍ ഇളയ മകളായ ഹന്‍സിക വരെ ഇന്‍സ്റ്റഗ്രാമിലെ താരങ്ങളാണ്.

ഇപ്പോഴിതാ അഹാനയുടെ കുടുംബത്തിന്‍റെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.എല്ലാ കൊല്ലത്തെയും പോലെ ഓണ വസ്ത്രത്തിൽ, ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടിയിക്കുകയാണ് താരങ്ങൾ.എല്ലാ തവണയും കുടുംബം കേരളീയ വസ്ത്രത്തിലെത്തി ആരാധകരോട് ഓണാശംസകള്‍ നേരാറുണ്ട്. പലപ്പോഴും ഈ ദിവസം ചില കളര്‍ കോഡുമായാണ് താരകുടുംബം എത്തുന്നത്. ഇത്തവണത്തെ കളര്‍ കോഡ് നീലയാണ്.കസവു സാരിയോടൊപ്പം നീലയുടെ ചില ഷെയ്ഡുകളിലുള്ള ബ്ലൗസുകളാണ് അഹാനയും സഹോദരിമാരും അമ്മയും ധരിച്ചത്. ഇത്തവണത്തെ ചിത്രങ്ങളില്‍ കൃഷ്ണകുമാറിനെ കാണുന്നില്ലല്ലോ എന്നാണ് ആരാധകരുടെ ചോദ്യം.

കടുത്ത നീല നിറത്തിലുള്ള ബ്ലൗസാണ് അഹാനയും ദിയയും ഇഷാനിയും ധരിച്ചത്. ഇളം നീല നിറമാണ് ഹന്‍സികയും അമ്മ സിന്ധു കൃഷണയും തിരഞ്ഞെടുത്തത്. ‘ഓണാശംസകൾ’ എന്ന ക്യാപ്ഷനോടെ ആണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.ചിത്രങ്ങൾ ഉടൻ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.എല്ലാ കൊല്ലവും ഡ്രസ്സ് കോഡിൽ എത്തുന്ന താരങ്ങൾ, 2021 ൽ തിരുവോണത്തിന് പച്ച നിറത്തിലുള്ള കോഡ് ആയിരുന്നു.2019 ലെ തിരുവോണത്തിന് പിങ്ക് പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങളുമായിരുന്നു ധരിച്ചത്.

Scroll to Top