മോഡേൺ ലുക്കിൽ വൈറലായി ബാലുവും പിള്ളേരും ; “എരിവും പുളിയും” വിഡിയോ ഏറ്റെടുത്ത് ആരാധകർ !!!

ഉപ്പും മുളകും ഒരു പ്രമുഖ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ ഹാസ്യ പരമ്പരയാണ്‌ . 2015 ഡിസംബർ 14 – നാണ് ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിൽ ഇതിന്റെ സംപ്രേഷണം ആരംഭിച്ചത്. പരമ്പര അതിന്റെ അവസാന എപ്പിസോഡ് 2021 ജനുവരി 15 ന് സംപ്രേഷണം ചെയ്തു.ബാലചന്ദ്രൻ തമ്പി, ഭാര്യ നീലീമ , അവരുടെ അഞ്ച് മക്കളായ വിഷ്ണു,ലക്ഷ്മി, കേശവ്,ശിവാനി, പാർവ്വതി എന്നിവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പരയുടെ കഥ. ബാലുവിന്റെ അച്ഛൻ മാധവൻ തമ്പി, അമ്മ ശാരദ, ബാലുവിന്റെ സഹോദരൻ സുരേന്ദ്രൻ, ബന്ധു രമ, രമയുടെ അച്ഛൻ ശങ്കരൻ നീലിമയുടെ അച്ഛൻ കുട്ടൻപിള്ള, നീലിമയുടെ സഹോദരൻ ശ്രീക്കുട്ടൻ മറ്റ് ബന്ധുക്കൾ, അയൽവാസികളും സുഹൃത്തുക്കളുമായ ഭാസി, നവാസ്, ഓട്ടോ ചന്ദ്രൻ എന്നിവരും ഇടയ്ക്കിടെ സന്ദർശക കഥാപാത്രങ്ങളായി എത്തുന്നു.

സീരിയലിന് നിരവധി ആരാധകർ ആണ് ഉള്ളത്. സീരിയൽ നിർത്തിയപ്പോഴും പ്രേക്ഷകർ ഏറെ വി ഷമത്തിൽ ആയിരുന്നു.എന്നാൽ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാ മമിട്ട് ബാലുവും നീലുവും അഞ്ച് മക്കളും വീണ്ടും ഒന്നിക്കുന്നു. പുതിയ പേരിൽ, പുതിയ പശ്ചാത്തലത്തിൽ ആ രസകരമായ ദിനങ്ങൾ മടങ്ങി വരുകയാണ്. ‘എ രിവും പു ളിയും’ എന്നാണ് പുതിയ പേര്. നീലുവും ബാലുവും മാത്രമല്ല, പിള്ളേരും അടിമുടി മാറിയിരിക്കുന്നു. പ്രിയപ്പെട്ട താരങ്ങൾ വീണ്ടും എത്തുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകരും. സീ കേരളത്തിലാണ് എ രിവും പു ളിയും പരന്പര എത്തുന്നത്. പ്രമോ പുറത്തു വന്നതിന് പിന്നാലെ ഫോട്ടോ ഷൂ ട്ട് വീഡിയോകളും വൈറലാണ്.

അച്ഛനും അമ്മയും മക്കൾ നാലു പേരും ഫോട്ടോഷൂട്ടിലുണ്ട്. മോഡേൺ ലുക്കിലാണ് എല്ലാവരും. അമ്മ നിഷ സാരംഗി സ്കൂട്ടർ ഓടിക്കുന്നു. ബാക്കി കുടുംബവും ചുറ്റിലുമുണ്ട്. പുതിയ കഥയിലും കുടുംബം നയിക്കുന്നത് നിഷയുടെ കഥാപാത്രമാണോ എന്നാണ് ആരാധകരുടെ ചോദ്യം. ലൊക്കേഷൻ ഫോട്ടോകളടക്കം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചാണ് താരങ്ങൾ തിരിച്ചുവരവ് ആഘോഷമാക്കുന്നത്. ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്.

Scroll to Top