“വളർന്നപ്പോൾ ഉള്ള മാറ്റം കണ്ട് അതിശയം തോന്നുന്നു” ; വിഡിയോ പങ്കുവെച്ച് എസ്തർ !!

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു.

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. താരത്തിന്റെ ചില ഫോട്ടോ ഷൂട്ടുകൾ ഇടയ്ക്ക് വി വാദമാകുകയും ചെയ്തിരുന്നു.ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.താരത്തിന്റെ പഴയ ഫോട്ടോകളും ഇപ്പോഴത്തെ ഫോട്ടോയും വെച്ചുള്ള വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.ബാല താരമായിരുന്നപ്പോൾ ഉള്ളതും ഇപ്പോഴത്തെ മാറ്റവും കണ്ട് അതിശയപ്പെടുന്നു എന്നും താരം കുറിച്ചിട്ടുണ്ട്.

Scroll to Top