ദുബായ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി പ്രിഥ്വിരാജ് സുകുമാരൻ.

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ-ൽ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നിരവധി ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പ്രിഥ്വിരാജ്. താരങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം ദുബായ് ലൈസൻസ് നേടി എന്നുള്ളതാണ്.

പ്രിഥ്വിരാജിന്റെ ഔദ്യോഗിക ഫാൻ പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദുബായ് ഡ്രൈവിംഗ് ലൈസൻസ് പൃഥ്വിരാജ് സ്വീകരിക്കുന്നത് ചിത്രത്തിലുള്ളത്.കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആയിരുന്നു പൃഥ്വിരാജിന് യു എ ഇ ഗോൾഡൻ വിസ ലഭിച്ചത്. പത്തു വർഷത്തെ ഗോൾഡൻ വിസ ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ലളിതമായ പരിപാടിയിൽ വെച്ചായിരുന്നു താരം ഏറ്റു വാങ്ങിയത്.അതിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഗോൾഡൻ വിസ ഉള്ളവർക്ക് സ്വന്തം നാട്ടിലെ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കി റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാൽ ലൈസൻസ് ലഭിക്കുമെന്ന് ദുബായ് ആർ ടി എ കഴിഞ്ഞയിടെ ട്വീറ്റ് ചെയ്തിരുന്നു.യു എ ഇയിലെ ഗോൾഡൻ വിസ ഉള്ളവർക്ക് പരിശീലന ക്ലാസില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നൽകാൻ റോഡ് ഗതാഗത അതോറിറ്റി കഴിഞ്ഞയിടെ തീരുമാനിച്ചിരുന്നു. ഒറിജിനൽ എമിറേറ്റ്സ് ഐ ഡി, സ്വ​ന്തം നാ​ട്ടി​ൽ അം​ഗീ​ക​രി​ച്ച ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, റോ​ഡ് – ​നോ​ള​ജ് ടെ​സ്റ്റ് ഫ​ലം എ​ന്നി​വ​യാ​ണ് ദു​ബാ​യ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ൾ.

Scroll to Top