‘ഇതാരാ പെടക്കണ മീനോ’; വീണ്ടും ഗ്ലാമർ ഫോട്ടോഷൂട്ടുമായി എസ്തർ അനിൽ !! വൈറൽ ഫോട്ടോ

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.വരലക്ഷ്മി ശരത് കുമാർ നായികയായ വി 3 എന്ന തമിഴ് സിനിമയിലാണ് എസ്തർ അവസാനമായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.സോഷ്യൽ മീഡിയയിൽ പലപ്പോഴും എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ വൈറലാവാറുണ്ട്.

മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള എസ്തറിന്റെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ വരാറുണ്ട്.പലപ്പോഴും അത്തരം കമന്റുകൾക്ക് താരം മറുപടി കൊടുക്കാറില്ല.എന്നാൽ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ എസ്തറിന്റെ വസ്ത്രധാരണത്തെ കുറിച്ച് അവതാരകർ സംസാരിച്ചപ്പോൾ അതിന് എതിരെ താരം പ്രതികരിച്ചിരുന്നു.ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതീവ ഗ്വാമറസ്സ് ലുക്കിലാണ് ചിത്രങ്ങളിൽ എസ്തർ പ്രത്യക്ഷപ്പെടുന്നതും.

സ്ലീവ്‌ലെസ് ഷോർട് ടോപ്പും ഫുൾ പാവാടയും ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.മെറിൻ ജോർജ് ആണ് ഫോട്ടോഗ്രാഫർ.സ്റ്റൈലിങ് അമൃത ലക്ഷ്മി.ശ്രീഗേഷ് വാസനാണ് എസ്തറിന് ഈ ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. ഫോട്ടോസ് ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുമുണ്ട്. തമിഴിൽ ഇറങ്ങിയ ‘വിന്ധ്യ വിക്ടറിം വേർഡിക്ട് വി 3’ എന്ന സിനിമയാണ് എസ്തറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ ജാക്ക് ആൻഡ് ജില്ലാണ് അവസാനം ഇറങ്ങിയത്.

Scroll to Top