വേദിയിൽ കുഞ്ചാക്കോയുടെ ഡാൻസിന് കൂടെ ചുവട് വെച്ച് മമ്മൂക്ക.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ കഴിഞ്ഞ ദിവസം ലഭിച്ച അവാർഡിന്റെ ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിയിൽ നിന്നാണ് ഏറ്റുവാങ്ങിയത്.ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ആനന്ദ് ടിവി അവാർഡ് ഷോ ആണ് നടന്നത്.യുകെയിൽ നടന്ന ചടങ്ങിൽ താരങ്ങൾ എല്ലാം അണിനിരന്നു.ദൈവദൂത് പാടി എന്ന പാട്ടിന് വേദിയിൽ ഡാൻസ് കളിച്ചു. കൂടെ മമ്മൂട്ടിയെ കൂടെ ഡാൻസ് ചെയ്തു. പിഷാരടിയും സ്റ്റേജിൽ ഉണ്ടായിരുന്നു. മമ്മൂട്ടിയെ കെട്ടിപിടിച്ചു ആണ് താരം സ്നേഹം പ്രകടിപ്പിച്ചത്.

സൂപ്പർ ലുക്കിലാണ് താരങ്ങൾ വേദിയിൽ എത്തിയത്. നിരവധി പേരാണ് വീഡിയോയ്ക്കും ഫോട്ടോയ്ക്കും ലൈക്കും കമ്മെന്റുമായി എത്തിയത്. അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രത്തിന് ഒപ്പം കുഞ്ചാക്കോ കുറിച്ചത് ഇങ്ങനെ,സന്തോഷത്തിന്റെയും ഫാൻ ബോയ് മോമെന്റിന്റെയും അങ്ങേയറ്റം!!!! “മികച്ച നടനിൽ” നിന്ന് തന്നെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങുന്നു. അതിനായി നിങ്ങൾ എല്ലാം നൽകുമ്പോൾ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും. കൂടാതെ THE MEGA ‘M’ എന്ന മമ്മൂക്കയോടൊപ്പം അദ്ദേഹത്തിന്റെ തന്നെ പാട്ടിൽ നൃത്ത ചുവട് വെച്ചത്

ഞാൻ എന്ന നടന്റെ ജീവിതം തന്നെ മാറ്റി മറിച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു എന്നെ ഇത് അവിസ്മരണീയമാക്കിയതിന് ആനന്ദ് ടിവി അവാർഡുകൾക്കും, മാഞ്ചസ്റ്റർ യുകെയിലെ അത്ഭുതകരമായ ജനക്കൂട്ടത്തിനും സിനിമാ സാഹോദര്യത്തിലെ എന്റെ സുഹൃത്തുക്കൾക്കും നന്ദി!!!രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവ്വഹിച്ച് സന്തോഷ് ടി കുരുവിളയും, കുഞ്ചാക്കോ ബോബനും ഉദയാ പിക്ചേർസും ചേർന്ന് നിർമ്മിച്ച് 2022-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ന്നാ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ,

ഗായത്രീ ശങ്കർ, ഷൂക്കൂർ വക്കീൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ്. കൊഴുമ്മൽ രാജീവൻ എന്ന പരിഷ്കൃത കള്ളന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 2022 ഓഗസ്റ്റ് 11-ന് തീയേറ്ററുകളിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഈ ചിത്രം തീയേറ്റുകളിൽ ഹിറ്റാവുകയും ചെയ്തു

video

Scroll to Top