ദളപതിയിലെ ശോഭനയുടെ ലുക്ക്‌ അതെ ലൊക്കേഷനിൽ റിക്രിയേറ്റ് ചെയ്‌ത് എസ്തർ.

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.സോഷ്യൽ മീഡിയയിൽ പലപ്പോഴും എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ വൈറലാവാറുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള എസ്തറിന്റെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ വരാറുണ്ട്.പലപ്പോഴും അത്തരം കമന്റുകൾക്ക് താരം മറുപടി കൊടുക്കാറില്ല.

എന്നാൽ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ എസ്തറിന്റെ വസ്ത്രധാരണത്തെ കുറിച്ച് അവതാരകർ സംസാരിച്ചപ്പോൾ അതിന് എതിരെ താരം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് എസ്തറിന്റെ പുതിയ ഫോട്ടോസ് ആണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ദളപതി എന്ന സിനിമയിലെ ശോഭന അഭിനയിച്ച സുബ്ബലക്ഷ്മി എന്ന കഥാപാത്രത്തെ അതെ ലൊക്കേഷനിൽ റിക്രീയേറ്റ് ചെയ്തിരിക്കുകയാണ് എസ്തർ.തമിഴിൽ രജനികാന്തും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ ഒരു സിനിമയായിരുന്നു ദളപതി.

ഒരു ട്രഡീഷണൽ തമിഴ് പെൺകുട്ടിയായിരുന്നു അത്.സാരി ഉടുത്ത് പൊട്ടും കുത്തി മുടി തെന്നൽ ഇട്ടു ഗ്രാമീണ കഥാപാത്രം.ഫോട്ടോകളിൽ എസ്തർ ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,ദളപതിയിൽ നിന്ന് ശോഭന മാമിന്റെ ലുക്ക് പുനഃസൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിച്ചു. സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനിൽ. ഇത് പരീക്ഷിച്ചത് വളരെ മികച്ച അനുഭവമാണ്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top