നിന്റെ പ്രണയത്തിനും, ജീവിതത്തിനും നന്ദി; ഒൻപതാം വിവാഹവാർഷികത്തിൽ ഫഹദ്

മലയാള സിനിമയിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. നടി എന്നതിനു പുറമേ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.

രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ ഒന്പതാം വിവാഹ വാർഷികത്തിൽ ഫഹദ് പങ്കുവെച്ച ചിത്രവും, കുറിപ്പുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

പുഴയോരത്തെ കാഴ്ച്ചകൾ കാണുന്ന ഫഹദിനെയും,നസ്രിയെയുമാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്.നിന്റെ പ്രണയത്തിനു നന്ദി, ജീവിതത്തിനും നന്ദി, നമ്മളുടെ 9 വർഷങ്ങൾ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഫഹദ് കുറിച്ചത്. ചിത്രം പകർത്തിയത് അമൽ നീരദ് ആണ്. നസ്രിയയും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top