ഓരോ ദിവസവും ഓരോ സ്റ്റൈൽ ആണല്ലോ, വൈറലായി കണ്ണിറുക്കൽ താരം പ്രിയയുടെ ഫോട്ടോസ്.

ഒറ്റകണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി. സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി. വിമർശനവുമെല്ലാം പ്രിയയെ തേടിയെത്തി.ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ.

ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ. ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.എന്നാൽ താരത്തിന് പലപ്പോഴും വിമർശനങ്ങളും വരാറുണ്ട്. അത് വസ്ത്രത്തിന്റെ കാര്യത്തിലാണ്.ഗ്ലാമറസ് വിധത്തിലുള്ള വസ്ത്രങ്ങൾ താരം ധരിക്കുന്നു. ഇത് പലപ്പോഴും ട്രോളുകൾക്കും വഴി വെക്കുന്നു.

എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഫോട്ടോയാണ്.കോപ്പർ കളറിൽ ഫ്ലോറൽ വർക്ക്‌ വരുന്ന പാന്റും ഉടുപ്പുമാണ് ധരിച്ചിരിക്കുന്നത്.എല്ലാ വഴികളിലും തിളങ്ങുകയും മിന്നിതിളങ്ങുകയും ചെയ്യുന്നു എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ബോൾഡ് ലുക്കിൽ ആണ് താരം. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top