‘ഫാന്‍ ബോയി’യുടെ ഫോട്ടോ എടുത്ത് ‘മെഗാ ഷൂട്ടര്‍’; സന്തോഷം പങ്കുവെച്ച് ചാക്കോച്ചൻ !!

ചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബൻ.നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.മലയാളികൾക്കെന്നും ചോക്ലേറ്റ് നായകനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് റൊമാന്റിക്ക് സിനിമകൾ എന്നുപറഞ്ഞാൽ മലയാളികൾക്ക് അത് ചാക്കോച്ചൻ സിനിമകൾ തന്നെയായിരുന്നു.

2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു.പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചാക്കോച്ചൻ പങ്കുവെച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചാക്കോച്ചന്റെ ഫോട്ടോ എടുക്കുന്ന മമ്മൂക്കയെ ആണ് വിഡിയോയിൽ കാണുന്നത്.മമ്മൂക്ക എടുത്ത ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.മെഗാ ഷൂട്ടർ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.ഫാൻ ബോയി എന്നും താരം കുറിച്ചിട്ടുണ്ട്.ഇതിന് മുന്‍പും ചാക്കോച്ചന്‍ ഫോട്ടോഗ്രാഫറായ മമ്മൂട്ടിയെ പങ്കുവച്ചിട്ടുണ്ട്. മകന്‍ ഇസഹാഖിന്റെ ചിത്രങ്ങളും മമ്മൂട്ടി പകര്‍ത്തിയിരുന്നു.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.ഇതാര് പിടക്കുന്ന മീനോ എന്നാണ് രമേശ് പിഷാരടി കമന്റ് ചെയ്തത്.

Scroll to Top