തൊപ്പിയുടെ ആരാധകരാണ് 60ൽ 58 കുട്ടികളും, കുട്ടികള്‍ക്ക് എന്ത് എംടി, തകഴി, ഒവി വിജയന്‍ ;സന്തോഷ് കീഴാറ്റൂർ

യൂട്യൂബിൽ ഒരുപാട് സബ്സ്ക്രൈബ്ർസ് ഉള്ള താരമാണ് തൊപ്പി.കഴിഞ്ഞ ദിവസം ഒരു ഉത്ഘടനത്തിന് വരുകയും അവിടെ വെച്ച് പ്രായപരിധി പോലും നോക്കാതെ സംസാരിച്ചിരുന്നു.അത് കാണാൻ എത്തിയവർ പകുതിയിലേറെ കുട്ടികൾ ആണ്.ഇദ്ദേഹത്തിന്റെ വീഡിയോയിലൂടെയും അസഭ്യ വാക്കുകൾ ആണ് പറയുന്നത്. ഇതിനെതിരെ കുറച്ച് പേര് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ സന്തോഷ് കീഴാറ്റൂരും തൊപ്പിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.കുറിപ്പിന്റെ പൂർണരൂപം :

കഴിഞ്ഞ ദിവസം ഞാൻ അഭിനയിക്കുന്ന സിനിമയുടെ ഒരു സീൻ ചിത്രീകരിച്ചത് പ്രശസ്തമായ സ്കൂളിലെ അവിടെ തന്നെ പഠിക്കുന്ന Plus two Science കുട്ടികളെ വെച്ചു കൊണ്ടാണ് ചിത്രീകരണത്തിന്റെ ഇടവേളയിൽ
കുട്ടികകോളോട് ഞാൻ ചോദിച്ചു ആരൊക്കെ തൊപ്പിയുടെ ആരാധകരാണ് കൈ പൊക്കാൻ പറഞ്ഞു
60ൽ 58 കുട്ടികളും കൈപൊക്കി ആർജിച്ച അഭിമാനത്തോടെ

ഇന്നലെ വായനാ ദിനം ഉദ്ഘാടന പ്രസംഗത്തിനിടയിൽ തൊപ്പിയുടെ ആരാധകർ കൈപൊക്കാൻ പറഞ്ഞു
ഏകദേശം 1000 പെൺകുട്ടികളും കൈ പൊക്കി വർദ്ധിത ഉൽസാഹത്തോടെ ആവില്ല മക്കളെ തൊപ്പിയെ സ്വീകരിക്കാൻ പൂമാലയുംഎടുത്ത്കേരളത്തിലെ ONLINE മാദ്ധ്യമങ്ങൾ തയ്യാറായി കഴിഞ്ഞു
കുട്ടികൾക്ക്(എല്ലാവരും അല്ല ആരാധകവൃന്ദങ്ങൾ)എന്ത് എംടി,തകഴി,0vവിജയൻ,മാർക്കസ്സ്,ഷേക്സ്പിയർ…etc

Scroll to Top