ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ‘ബ്രൂസ്‍ലി ബിജി’ ; ചിത്രങ്ങൾ പങ്കുവെച്ച് താരം

ബേസിൽ ജോസഫ് ടോവിനോ തോമസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻവിജയമായ സൂപ്പർ ഹിറ്റ് സിനിമയാണ് മിന്നൽ മുരളി. മിന്നൽ മുരളിയിലെ പ്രകടനം കൊണ്ട് ജനശ്രദ്ധ നേടിയ ഒരു താരമാണ് നടി ഫെമിന ജോർജ്. അതിലെ ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിവരം പങ്കുവെച്ചിരിക്കുകയാണ് താരം.ബിരുദ ദാന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം കോഴ്സ് പൂർത്തിയായിരുന്നെങ്കിലും കോവിഡ് മൂലം ബിരുദ ദാന ചടങ്ങ് വൈകുകയായിരുന്നു.സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എം.കോം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം കോളജിൽ വച്ചു നടന്ന ചടങ്ങിൽ ഫെമിന ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

മിന്നൽ മുരളി പൂർത്തിയായി കോവിഡ് വ്യാപനം മൂലം രണ്ടുവർഷക്കാലം റിലീസ് നീണ്ടുപോയ ഇടവേളയിലാണ് ഫെമിന മാസ്റ്റേഴ്സിനായി ചേർന്നത്.രാജഗിരി കോളജിൽ ഡിഗ്രി പൂർത്തിയാക്കിയ ഫെമിന ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് മിന്നൽ മുരളിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

Scroll to Top