നന്മമരം ഫിറോസ് കുന്നുംപറമ്പിലിന് ഇനിമുതൽ ഡോക്ടറേറ്റ് കൂടെ സ്വന്തം.

സാമൂഹ്യസേവനങ്ങളിലൂടെ ജനങ്ങൾക്ക്‌ പരിചിതമായ മുഖമാണ് ഫിറോസ് കുന്നുംപറമ്പിൽ. ഇദ്ദേഹത്തിന്റെ സേവനത്തിലൂടെ നിരവധി പേർക്ക് ആണ് ആശ്രയം ആയത്. ഇദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ അതിലേക്ക് ചേർത്ത് വെക്കാൻ ഡോക്ടറേറ്റ് പദവി കൂടെ ലഭിച്ചിരിക്കുകയാണ്. ഈ വിവരം ഫിറോസ് തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്നും രാജീവ് ഗാന്ധി പുരസ്ക്കാരം,ഇന്ത്യയുടെ മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാം പുരസ്ക്കാരം,

മനോരമ ന്യൂസ് ചാനലിന്റെ സോഷ്യൽ സ്റ്റാർ പുരസ്ക്കാരം,അങ്ങിനെ ഒട്ടനവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇന്ത്യയിലും പ്രവാസ ലോകത്തുനിന്നും ഈ ചുരുങ്ങിയ കാലം കൊണ്ട് എന്നിലേക്കെത്തിയത് നിങ്ങളോരോരുത്തരുടെയും സപ്പോർട്ടും പ്രാർത്ഥനയും സഹായവും കൊണ്ട് മാത്രമാണ് ഇത് വരെ ചെയ്ത സാമൂഹ്യ സേവനം വിലയിരുത്തി Regency International Theological College ന്റെ നേതൃത്വത്തിൽ honorary doctorate കൂടി ലഭിച്ചിരിക്കുകയാണ് ഈ സന്തോഷം നിങ്ങളുമൊത്ത് പങ്കു വെക്കുകയാണ് കാരണം ഇത് എനിക്കുള്ളതല്ല നമുക്കുള്ളതാണ്

FACEBOOK POST

Scroll to Top