35 കിലോ ഭാരമുള്ള അനക്കോണ്ടയെ കനലിൽ ചുട്ടെടുത്ത് ഫിറോസ് ചുട്ടിപ്പാറ ; വിഡിയോ

പാചക പരീക്ഷണ വീഡിയോകളിലൂടെ പ്രസിദ്ധനായ യൂടൂബ് വ്ലോഗറാണ് ഫിറോസ് ചു ട്ടിപ്പാറ. ഭക്ഷണം, പരീക്ഷണങ്ങൾ, ഗ്രാമീണ കാഴ്ചകൾ, നാടൻ സംസാരം എന്നിങ്ങനെ പ്രശംസ നേടി മുന്നോട്ടുപോവുകയാണ് ഫിറോസ്.നിരവധി സബ്സ്ക്രൈബേർസ് ആണ് ഫിറോസിന് ഉള്ളത്.ഇപ്പോഴിതാ അനക്കോണ്ടയെ ഗ്രില്ല് ചെയ്യുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് ഫിറോസ്.

35 കിലോയോളം ഭാരം വരുന്ന പാമ്പിനെയാണ് ഫിറോസ് ചു ട്ടെടുത്തത്. ഇന്തൊനീഷ്യയിൽ നിന്നാണ് ഈ വിഡിയോ ചെയ്യുന്നതെന്നും ദയവായി നാട്ടിൽ ആരും അനുകരിക്കരുതെന്നും ഫിറോസ് അഭ്യർഥിക്കുന്നു.പാമ്പിനെ തോലുകളഞ്ഞ് മുറിച്ചെടുക്കുന്നത് മുതൽ മുളക് തേച്ച് കനലിൽ ചു ട്ടെടുക്കുന്നത് വീഡിയോയിലുണ്ട്.

Scroll to Top