എത്ര സിംപിളാണ് ഈ ചെറുപ്പക്കാരൻ,ഷോയിൽ നിന്നിറങ്ങി ആദ്യം വന്നത് സനാദാലയം കാൻ കെയർ സെന്ററിലേക്ക് : കിടിലം ഫിറോസ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കിടിലം ഫിറോസിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ബിഗ്ബോസ് ഷോയിൽ നിന്നിറങ്ങിയ ശേഷം റോബിൻ രാധാകൃഷ്ണനെ കണ്ടു മുട്ടിയ കാര്യമാണ് അറിയിക്കുന്നത്. ഷോയിൽ നിന്നറങ്ങിയിട്ട് ആദ്യം സനാഥലയം കാൻസർ സെന്ററിലേക്ക് ആണ് വന്നതെന്നും ഫിറോസ് പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

എത്ര സിംപിളാണ് ഈ ചെറുപ്പക്കാരൻ !! ഷോ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ആദ്യം സന്ദർശിച്ച സ്ഥാപനം Sanadhalayam Can Care സെന്റർ ആണ് .ഞങ്ങളുടെ കാൻസർ പോരാളികളായ കുഞ്ഞുങ്ങൾക്കൊപ്പം ഒരുപാട് സമയം ചിലവഴിച്ചു . അവരുടെ കുട്ടിക്കുറുമ്പുകൾക്കൊപ്പം കൂടി . എല്ലാവർക്കും സന്തോഷം വിളമ്പി .

തിരികെ പോകും വഴി വീട്ടിൽ കയറി . മനസ്സറിഞ്ഞൊരു ചായ കുടിച്ചു . ഇടക്കിടെ വന്ന് സംസാരിച്ചിരിക്കണം എന്ന് സ്നേഹം പങ്കുവച്ചു .നിഷ്കളങ്കമായി ചിരിച്ചു പിരിഞ്ഞു . ഒരുപാടിഷ്ടം ഉയരങ്ങളിൽ എത്തട്ടെ . പരക്കട്ടെ പ്രകാശം

PHOTOS

FACEBOOK POST

Scroll to Top