ഇമ്മാതിരി ഡീഗ്രേഡിങ് ചിലവാകൂല, ദിൽഷയല്ല ധന്യ, തുറന്നടിച്ച് ധന്യയുടെ ഭർത്താവ് ജോൺ.

ബിഗ്ബോസ് കടുത്ത വാശിയേറിയ പോരാട്ടവുമായി 9 മത്സരാർഥികളുമായി മുന്നോട്ട് പോകുകയാണ്.ഈ വീക്കിൽ പ്രതീക്ഷിക്കാതെ രണ്ട് പേർ പുറത്ത് പോയതിനാൽ ആർക്കും നോമിനേഷൻ ഉണ്ടായിരുന്നില്ല.‌ഈ വീക്കിൽ ക്യാപ്റ്റൻസി ടാസ്ക് വിജയിച്ച് ക്യാപ്റ്റൻ ആയത് ധന്യ മേരി വർഗീസ് ആണ്.എന്നാൽ വീക്കിലി ടാസ്ക്കിലെ ധന്യയുടെ പ്രകടനം കൂടെ നിന്നവരുടെ കാലുവാരുന്ന തരത്തിലുള്ളതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്.

എന്നാൽ ഇതിനെതിരെ സംസാരിക്കാനും നിരവധി പേർ രംഗത്ത് എത്തി.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഭർത്താവ് ജോണിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ഇമ്മാതിരി ഡീഗ്രേഡിങ് ചിലവാകൂല, ദിൽഷയല്ല ധന്യ,എന്ന് പറയുകയാണ്.പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,കുറച്ചു പേർ degrade ചെയ്യാൻ കഷ്ടപെടുന്നുണ്ടല്ലോ. Call സെന്റർ task ൽ opposite side ൽ പറയുന്ന ആളെ പറയാൻ സമ്മതിക്കുകയും അതു കേട്ടിട്ട് മാത്രം മറുപടി പറഞ്ഞ ഏക വ്യക്തി.

(മറ്റുപലരും ബഹളം വച്ചും എത്രത്തോളം മോശമായി സംസാരിക്കാമെന്നും opposite സംസാരിക്കുന്ന ആളെ സംസാരിക്കാൻ വിടാതെയും ഇരുന്നപ്പോൾ അവർ അറിഞ്ഞില്ല പ്രേക്ഷകർ അവരെയും അവരുടെ സംസ്കാരത്തെയും വിധിക്കുമെന്ന് ) ഏതാനും ആഴ്ചകൾക്ക് മുൻപ് പേക്ഷകരുടെ വിധി അറിയണമെന്നും അതിനു ശേഷം അർഹതയുണ്ടെങ്കിൽ മാത്രം ഇവിടെ തുടരാം എന്ന് പറഞ്ഞുകൊണ്ട് ആദ്യമായി self nomination ചെയ്യാൻ കാണിച്ച അതേ തന്റേടം ഇന്നലത്തെ call സെന്റർ task ൽ ധന്യ കാണിച്ചു.

ഞാൻ ഒരാളെ support ചെയ്തു അയാളുടെ vote കിട്ടാൻ വേണ്ടി dilsha നിൽക്കുന്നതുപോലെ അല്ല ധന്യ നിൽക്കുന്നതെന്നു വളരെ വ്യക്തമായി പറഞ്ഞു. എന്നാൽ അനാവശ്യമായി കുത്തി നോവിക്കാതെ task നെ task ആയി കണ്ടു പറയേണ്ട കാര്യം കൃത്യമായി പറഞ്ഞ ധന്യയെ തീർച്ചയായും പ്രേക്ഷകർ മനസിലാക്കിയിരിക്കും. ഇമ്മാതിരി degrading ഒന്നും ചിലവാവൂല എന്നുകൂടി ഓർമിപ്പിക്കുന്നു.

FACEBOOK POST

Scroll to Top