മീൻ വിറ്റ് നടന്ന കൊച്ചല്ലേ ഇത്, അപകടത്തെ ഒക്കെ കാറ്റിൽ പറത്തി ബോഡി ഫിറ്റ്‌നെസ്സിലേക്ക് ഹനാൻ.

ചെറുപ്രായത്തിൽ തന്നെ ഹനാനെ പോലെ ഇത്രയേറെ സൈബർ വിമർശങ്ങൾ ഉണ്ടായ ഒരു പെൺകുട്ടിയും കാണില്ല.യൂണിഫോമിൽ മത്സ്യ വിൽപ്പനയ്‌ക്കെത്തിയ ഹനാന്റെ ജീവിത പോരാട്ടം മറ്റുള്ളവർക്കുള്ള മാതൃകയാണ്. പഠനത്തിനിടെ സമയം കണ്ടെത്തി മീൻ വിൽപ്പന നടത്തി വൈറൽ പെൺകുട്ടിയാണ് ഹനാൻ.എന്നാൽ ആദ്യമൊക്കെ വാനോളം ഉയർത്തിയ ആളുകൾ തന്നെ ഒരു സമയം ആയപ്പോൾ ഹനാനെ ചവിട്ടി താഴ്ത്തുക ആയിരുന്നു.

അതിന് ശേഷം ഹനാന് വാഹനാപ കടത്തിൽ നട്ടെല്ലിന് പരിക്കേതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.ജീവിതത്തിലേക്ക് പഴയ പോലെ തിരിച്ചെത്തില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാൽ ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ഹനാൻ. 2018 ആണ് അപകടം സംഭവിച്ചത്. എന്നാൽ ഇപ്പോൾ അതിനെ ഒക്കെ മറികടന്നു ഫിറ്റ്നസിലേക്ക് എത്തിയിരിക്കുകയാണ് ഹനാൻ. ബോഡി ബിൽഡിംഗ്‌ ചെയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ജിൻ്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിൽ ആണ് ഹനാൻ ജോയിൻ ചെയ്തിരിക്കുന്നത്. Anec Dot മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഹനാൻ്റെ വർക്കൗട്ട് വീഡിയോയും വിശേഷങ്ങളും ജനങ്ങൾക്ക് മുന്നിലേക്ക് വരുന്നത്.രണ്ട് മാസം കൊണ്ടാണ് ഹനാൻ ബോഡി ഫിറ്റ്നസിലേക്ക് എത്തുന്നത്.തന്റെ ജീവിതത്തിലെ ഹനാൻ തന്റെ പുത്തൻ മാറ്റങ്ങളും ഹനാന്റെ ജിം മാസ്റ്ററും വിഡിയോയിൽ സംസാരിക്കുന്നു.ഇതിന്റെ ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

video

Scroll to Top