കുറച്ച് കഴിയുമ്പോൾ മിസ്സ് ചെയ്യുന്ന നിമിഷങ്ങൾ ; ലാവെൻഡർ ഗൗണിലുള്ള ഫോട്ടോഷൂട്ട് വീഡിയോയുമായി മൃദുല !!

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.യുവയും മൃദുലയും അച്ഛനും അമ്മയും ആകാൻ പോകുന്ന സന്തോഷവും താരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഡോകട്ർ റസ്റ്റ്‌ പറഞ്ഞത് കൊണ്ട് തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും മാറിയിരിക്കുകയാണ്എന്ന് താരം പറഞ്ഞിരുന്നു.യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരങ്ങൾ പങ്കുവെക്കുന്ന വിഡിയോ ആരാധകർ ഏറ്റെടുക്കാറുണ്ട്.അടുത്തിടെ ഇരുവരുടെയും പുതിയ വീടിന്റെ പാലു കാച്ചലിന്റെ സന്തോഷവാർത്ത പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു.താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.‘ ഞങ്ങളുടെ കുഞ്ഞു വിസ്മയം’ എന്നാണ് ചിത്രം പങ്കുവെച്ച് മൃദുല കുറിച്ചത്.ഇപ്പോഴിതാ ഫോട്ടോഷൂട്ട്‌ വീഡിയോയും വിശേഷങ്ങളും തന്റെ യുട്യൂബ് ചാനൽ ആയ മൃദുവാ വ്ലോഗ്സിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.രണ്ട് വ്യത്യസ്ത ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.വെള്ള നിറത്തിലുള്ള വസ്ത്രത്തിൽ ആണ് ആദ്യത്തെ ഫോട്ടോഷൂട്ട് നടത്തിയത്.


സിമ്പിൾ മേക്കപ്പും ആഭരണങ്ങളും ധരിച്ചാണ് താരം എത്തിയത്. രണ്ടാമതായി ലാവെൻഡർ നിറത്തിലുള്ള അലങ്കാരങ്ങളോട് കൂടിയുള്ള വസ്ത്രമണിഞ്ഞ് അതിനോടു ചേരുന്ന മേക്കപ്പും ചെയ്തായിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയത്.മേക്കപ്പ് ആർട്ടിസ്റ്റ് ജിജോ, ഫോട്ടോഗ്രാഫർ രേഷ്മ, കൂടാതെ ഫോട്ടോഷൂട്ടിന് സഹായിച്ച എല്ലാവരെയും താരം വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. ഈ നിമിഷങ്ങൾ കുറച്ച് കഴിയുമ്പോൾ നമ്മൾ വല്ലാതെ മിസ്സ് ചെയ്യുമെന്നും അതുകൊണ്ട് ഇപ്പോഴുള്ള സന്തോഷ മുഹൂർത്ത ങ്ങളെ ഫോട്ടോയായും വീഡിയോയായും സൂക്ഷിക്കുകയാണ് എന്നും താരം പറയുന്നു. അതിനു വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ഒരുക്കിയിരിക്കുന്നത് എന്നും താരം പറയുന്നു.

Scroll to Top