അയ്യപ്പന് ശേഷം ഗന്ധർവനാകാൻ ഉണ്ണി മുകുന്ദൻ ;ഗന്ധർവ ജൂനിയറിന്റെ പൂജ കൊച്ചിയിൽ നടന്നു !!

മലയാള സിനിമയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകളും വൈറലാകാറുണ്ട്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്ന പ്രയോഗത്തില്‍ തന്നെയാണ് താരം അറിയപ്പെടുന്നതും.2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു.

തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിൻ്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം.മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്.ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ ആദ്യമായി ഗന്ധർവന്റെ വേഷത്തിൽ എത്തുകയാണ്.

ഗന്ധർവ ജൂനിയറിന്റെ പൂജ കൊച്ചിയിൽ നടന്നു. സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രമാണ് ഗന്ധർവ ജൂനിയർ.മിന്നൽ മുരളിക്കു ശേഷം മലയാളത്തിൽ വരുന്ന മറ്റൊരു സൂപ്പർഹീറോ ചിത്രമായിരിക്കുമിത്. 40 കോടിയാണ് സിനിമയുടെ ബജറ്റ്.കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ എഴുതുന്നു.

Scroll to Top