ബിഗ് ബോസ് മലയാളത്തിൻ്റേ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥിയാണ് റോബിൻ ; ഗായത്രി സുരേഷ് !!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന , വിനോദ പരിപാടികളിലെ വമ്പൻ ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ ഫോർ വിജയകരമായി മുന്നോട്ട് പോകുകയാണ്.17 മത്സരര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ ആരംഭിച്ചത്.ഷോയിൽ നടക്കുന്ന ടാസ്ക്കുകളും എല്ലാം തന്നെ കൂടുതൽ താല്പര്യം ഉണ്ടാകുന്ന ഒന്നാണ്. എന്നാൽ ഷോയിൽ പ്രേക്ഷകർക്ക്‌ ഇഷ്ടമല്ലാത്ത രീതിയിലുള്ള സംഭാഷഞങ്ങളും ഇടപെടലുകളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ബിഗ് ബോസിൽ വീട്ടിൽ നടന്നത്.വലിയ പ്രശ്നങ്ങളാണ് ഇതേതുടർന്ന് നടന്നത്.ജാസ്മിനും റോബിനും തമ്മിലുള്ള പ്രശ്നങ്ങളാണ് ബിഗ് ബോസ്സിൽ നടന്നത്.

ഒടുവിൽ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസ് ഷോയിൽ നിന്നും പുറത്തേയ്ക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലാലേട്ടൻ ഷോയിൽ എത്തിയപ്പോഴായിരുന്നു റോബിന്റെ പുറത്താക്കൽ. ഒരുപാട് പ്രതീക്ഷകൾ ഉള്ള മത്സരാർഥി ആയിരുന്നുവെന്നും എന്നാൽ എല്ലാം താളംതെറ്റിയെന്നും ലാലേട്ടൻ പറഞ്ഞു. ലാലേട്ടന്റെ അടുത്ത് നിന്നും ദിൽഷയെ മിസ്സ്‌ ചെയുന്നുവെന്നും നന്നായി കളിക്കുന്നുണ്ട്, തുടരണമെന്നും റോബിൻ പറഞ്ഞു. കൂടാതെ എല്ലാവരോടും യാത്രയും പറഞ്ഞു.ഇപ്പോൾ ഗായത്രിയുടെ ഏറ്റവും പുതിയ പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥി ആരാണ് എന്ന് ഉള്ള തൻറെ അഭിപ്രായം പറയുകയാണ് ഗായത്രി.

“എൻറെ അഭിപ്രായത്തിൽ ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ് മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർഥി. ഒട്ടും ടോക്സിക് അല്ല. ഏറ്റവും കൂടുതൽ പോസിറ്റിവിറ്റി ഉള്ള ആൾ. ഇദ്ദേഹം ഫേക്ക് ആണെന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല. പലതരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടും ഇദ്ദേഹം വളരെ മികച്ച രീതിയിൽ അത് കൈകാര്യം ചെയ്തു. ഒരു തവണ പോലും പരിധിവിട്ട് പെരുമാറിയിട്ടില്ല. വിവരവും ബുദ്ധിയും ഉള്ള ആളുകൾ എപ്പോഴും ഇങ്ങനെ ആയിരിക്കും. അവർ ഒരിക്കലും അവരുടെ ആറ്റിറ്റ്യൂഡ് വിട്ട് കളിക്കുകയില്ല” – ഇതാണ് ഗായത്രി സുരേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.ദൈവത്തിൻറെ പ്രിയപ്പെട്ട മകൻ ആണ് അദ്ദേഹം എന്നും ഗായത്രി കൂട്ടിച്ചേർത്തു. 95% ആളുകളെയും പോലെ അല്ല അദ്ദേഹം എന്നതിനർത്ഥം അദ്ദേഹം ഫേക്ക് ആണ് എന്നല്ല എന്നും ഗായത്രി സുരേഷ് കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Scroll to Top