ഇത് തമ്പുരാട്ടിയോ യക്ഷിയോ ??ആദ്യ സംവിധാന സംരംഭം പങ്കുവെച്ച് ഗായത്രി സുരേഷ് !! വിഡിയോ

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ഗായത്രി സുരേഷ് കടന്നുവരുന്നത്.2014ലെ മിസ് കേരളയായിരുന്നു ഗായത്രി. 2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2017ല്‍ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.സൗത്ത് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരത്തിന് ഏറെ ആരാധകറുണ്ട്. ഈ കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപ് താരം സൈബർ അ ക്രമ ണങ്ങൾക്ക് ഇ രയാകേണ്ടി വന്നിരുന്നു. എന്നൽ അതിനൊക്കെ തക്കതായ മറുപടിയും നൽകിയിരുന്നു.സോഷ്യൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.അതിന് ശേഷം താരത്തിന്റെ ലൈവും എല്ലാം തന്നെ മോശം കമ്മെന്റുകൾക്ക് വഴി വെച്ചു.ഒരു അഭിമുഖത്തിൽ മോഹൻലാലിന്റെ മരുമകൾ ആകണമെന്നും പ്രണവിനെ ഇഷ്ടമാണെന്നും പറഞ്ഞിരുന്നു.

അത് പല വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴി വെച്ചിരുന്നു.ഇപ്പോഴിതാ ഗായത്രി സുരേഷിന്റെ ഒരു വീഡിയോ വൈറലായിയിരിക്കുകയാണ്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ഫോട്ടോഷൂട്ട് കൺസെപ്റ്റ് വീഡീയോയാണ് ഗായത്രി പുറത്തുവിട്ടിരിക്കുന്നത്. ഗായത്രി എന്ന് തന്നെയാണ് പേരും നൽകിയിരിക്കുന്നത്.ഒരു തമ്പുരാട്ടിയായോ യക്ഷിയായോ തോന്നിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. പ്രണവ് സി സുബാഷ് ആണ് വീഡിയോ എടുത്തിരിക്കുന്നത്.

Scroll to Top