എന്റെ ഹൃദയം കഴിക്കുന്നു ; കയ്യിൽ ലോലിപോപ്പുമായി ഹോട്ട് ലുക്കിൽ റിമാ കല്ലിങ്കൽ !!

മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു.2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയായി.തന്റേതായ അഭിപ്രായങ്ങൾ പറയുന്നതിൽ റീമ കല്ലിങ്കൽ ഒരു മടിയും കാണിക്കാറില്ല.

അതുകൊണ്ട് തന്നെ വിമർശനങ്ങളും ഏറെയാണ്.റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു.ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച പോസ്റ്റാണ്.

പോസ്റ്റിൽ താരം പുതിയ ഫോട്ടോസ് ആണ് പങ്കുവെച്ചിരിക്കുന്നത്.ചുവപ്പ് ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് താരം.എന്റെ ഹൃദയം തിന്നുന്നു എന്ന തലക്കെട്ടോടെയാണ് ലോലിപോപ്പ് കഴിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോ താരം പങ്കുവെച്ചത്.ജെയ്സൺ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.അതീവ ഗ്ലാമറസ് ലൂക്കിലുള്ള താരത്തിന്റ ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയത്.

Scroll to Top