ചെറിയ പെരുന്നാൾ ആശംസകളുമായി പി സി ജോർജ്, പൊങ്കാലയുമായി സോഷ്യൽ മീഡിയ.

ഇന്നലെ ചെറിയ പെരുന്നാൾ ആയിരുന്നു. സോഷ്യൽ മീഡിയയിൽ നിറയെ പെരുന്നാൾ സ്പെഷ്യൽ ഫോട്ടോകളും ആശംസകളും ആണ്. ഇതിനിടയിൽ ശ്രദ്ധേയമാകുന്നത് പി സി ജോർജിന്റെ പിറന്നാൾ ആശംസകൾ ആണ്.ഇദ്ദേഹം ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ആശംസകൾ നേർന്നത്.ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ പി.സി.ജോർജ്’ എന്നാണ് ചിത്രത്തിനൊപ്പം പി സി ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്.വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉച്ചയോടെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. പി.സി.ജോർജിന്റെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് പി.സി.ജോർജ് പ്ര തികരിച്ചിരുന്നു.

FACEBOOK POST

Scroll to Top